‘മ​യ്യ​ഴി​യു​ടെ ക​ഥാ​കാ​ര​ന്‍’: 84ന്‍റെ നി​റ​വി​ൽ എം. ​മു​കു​ന്ദ​ൻ

അ​ങ്ങ​ക​ലെ അ​റ​ബി​ക്ക​ട​ലി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വെ​ള്ളി​യാ​ങ്ക​ല്ലി​ല്‍ ആ​ത്മാ​വു​ക​ള്‍ തു​മ്പി​ക​ളാ​യി പാ​റി​ന​ട​ക്കു​മെ​ന്നും ഓ​രോ ജ​ന​ന​ത്തി​നു​ള്ള ആ​ത്മാ​ക്ക​ളും അ​വി​ടെ​നി​ന്നു വ​ന്ന് മ​ര​ണ​ത്തോ​ടെ അ​വി​ടേ​ക്കു മ​ട​ങ്ങു​ന്നു​വെ​ന്നു​മു​ള്ള മ​യ്യ​ഴി​ക്കാ​രു​ടെ മി​ത്തി​നെ ലോ​ക​മെ​മ്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​ർ​ക്ക് പ​ക​ര്‍​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ എ​ഴു​ത്തു​കാ​ര​ന് ഇ​ന്ന് ശ​താ​ഭി​ഷേ​കം.

“എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും എ​ന്ന പോ​ലെ മ​യ്യ​ഴി​രാ​ജ്യ​ത്തും ഒ​രു ജാ​ല​വി​ദ്യ​ക്കാ​ര​നു​ണ്ട്. മാ​ഗി മ​ദാ​മ്മ​യു​ടെ സാ​യ്പും മൈ​ക്ക​ലി​ന്‍റെ​യും എ​ല്‍​സി​യു​ടെ​യു​ടെ​യും പ​പ്പ​യു​മാ​യ അ​ല്‍​ഫോ​ന്‍​സ​ച്ച​ന്‍…” ‘ദൈ​വ​ത്തി​ന്‍റെ വി​കൃ​തി’​ക​ളി​ലൂ​ടെ മ​യ്യ​ഴി​യു​ടെ ക​ഥ പ​റ​ഞ്ഞ് ഒ​ടു​വി​ല്‍ ഫ്രാ​ന്‍​സി​ലേ​ക്കു തി​രി​ച്ചു​പോ​കാ​തെ മ​യ്യ​ഴി​യി​ല്‍​ത്ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടി​യ അ​ല്‍​ഫോ​ന്‍​സ​ച്ച​നെ പോ​ലെ അ​ത്ര​മേ​ല്‍ മ​യ്യ​ഴി​യെ സ്‌​നേ​ഹി​ക്കു​ന്ന കേ​ര​ളീ​യ​ന​ല്ലാ​ത്ത മ​ല​യാ​ള​ത്തി​ലെ ഏ​ക എ​ഴു​ത്തു​കാ​ര​നാ​ണ് എം. ​മു​കു​ന്ദ​ന്‍. എ​ഴു​ത്തി​ലും ജീ​വി​ത​ത്തി​ലും യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പു​ള്ള അ​ദ്ദേ​ഹ​ത്തി​ന് 84 വ​യ​സാ​യെ​ന്നു വി​ശ്വ​സി​ക്കു​ക പ്ര​യാ​സം.

ഫ്ര​ഞ്ച് കോ​ള​നി​യാ​യ മ​യ്യ​ഴി​യി​ല്‍ ജ​നി​ച്ച്, സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം പു​തു​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ മാ​ഹി​യി​ല്‍ താ​മ​സി​ച്ച്, ഡ​ല്‍​ഹി​യി​ലെ ഫ്ര​ഞ്ച് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജീ​വി​തം തു​ട​രു​ന്ന​തി​നി​ടെ മ​ല​യാ​ളി​ക​ളെ എ​ഴു​ത്തി​ന്‍റെ ന​വ്യ​പ്ര​പ​ഞ്ച​ത്തി​ലൂ​ടെ ന​ട​ത്തി​യ എം. ​മു​കു​ന്ദ​ൻ ഒ​ടു​വി​ല്‍ വി​ശ്ര​മ​ജീ​വി​ത​ത്തി​നാ​യി ജ​നി​ച്ച നാ​ട്ടി​ലേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തി​യ​ത് മ​റ്റൊ​ന്നും​കൊ​ണ്ട​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും ജ​ന്മ​മെ​ടു​ത്ത​ത് താ​ന്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന മാ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും വാ​മൊ​ഴി​യി​ലൂ​ടെ ത​ല​മു​റ​ക​ളി​ലൂ​ടെ പ​ക​ര്‍​ന്നു​കി​ട്ടി​യ മി​ത്തു​ക​ളി​ല്‍​നി​ന്നു​മെ​ല്ലാ​മാ​ണ്. ‘മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ’, ‘ദൈ​വ​ത്തി​ന്‍റെ വി​കൃ​തി​ക​ള്‍’ എ​ന്നീ നോ​വ​ലു​ക​ൾ കേ​വ​ലം സാ​ഹി​ത്യ​സൃ​ഷ്ടി​ക​ള്‍​ക്ക​പ്പു​റം കാ​ലാ​തി​വ​ർ​ത്തി​യാ​യി നി​ല​കൊ​ള്ളു​ന്ന​തും മ​യ്യ​ഴി​യു​ടെ ആ​ത്മാ​വി​നെ ഇ​വ​യി​ല്‍ സ​മ​ന്വ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ്.

മ​യ്യ​ഴി​യു​ടെ​യും മ​ല​ബാ​റി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​മു​ള്‍​പ്പ​ടെ കോ​ര്‍​ത്തി​ണ​ക്കു​ന്ന ഒ​രു നോ​വ​ല്‍​ര​ച​ന​യു​ടെ ഒ​രു​ക്ക​ത്തി​ലാ​ണ് എ​ഴു​ത്തു​കാ​ര​നി​പ്പോ​ള്‍. നൂ​റി​ലേ​റെ പേ​ജു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് പ​ല​ര്‍​ക്കും ഇ​ത് വി​ഷ​മ​മു​ണ്ടാ​ക്കു​മോ എ​ന്ന സം​ശ​യ​ത്തി​ല്‍ നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ക്കാ​നാ​കി​ല്ലെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍​ത​ന്നെ അ​ടു​ത്തി​ടെ പ​റ​ഞ്ഞ​ത് സാ​ഹി​ത്യ​ലോ​ക​ത്തി​ന് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു​ണ്ട്. “എ​ന്‍റെ നോ​വ​ല്‍ വാ​യി​ച്ച് ആ​രെ​ങ്കി​ലും രോ​ഷം കൊ​ണ്ടാ​ല്‍ എ​നി​ക്കൊ​ന്നു​മി​ല്ല. പ​ക്ഷേ, നോ​വ​ല്‍ വാ​യി​ച്ച് ആ​രെ​ങ്കി​ലും ക​ര​ഞ്ഞാ​ല്‍ അ​തെ​നി​ക്കു വി​ഷ​മ​മാ​കും” എ​ന്നു പ​റ​യു​മ്പോ​ള്‍ നി​ല​വി​ലെ സാ​ഹി​ത്യ​ലോ​ക​ത്തി​ല്‍ അ​ധി​ക​മാ​ര്‍​ക്കും ഇ​ല്ലാ​ത്ത നി​ഷ്‌​ക​ള​ങ്ക​മാ​യ ഒ​രു ഹൃ​ദ​യ​ത്തി​ല്‍​നി​ന്നു​ള്ള വാ​ക്കു​ക​ളാ​യി അ​തു മാ​റു​ക​യാ​ണ്.

ഇ​ട​തു​പ​ക്ഷ​ക്കാ​ര​നെ​ന്നു പ​റ​യു​മ്പോ​ഴും ഇ​ട​തു​പ​ക്ഷ​ത്തി​നു സം​ഭ​വി​ക്കു​ന്ന അ​പ​ച​യ​ങ്ങ​ളെ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ നോ​ക്കാ​തെ വി​മ​ര്‍​ശി​ക്കാ​ന്‍ ആ​ര്‍​ജ​വം കാ​ട്ടു​ന്ന അ​പൂ​ര്‍​വം ഇ​ട​തു​പ​ക്ഷ സാ​ഹി​ത്യ​കാ​ര​നു​മാ​ണ് എം. ​മു​കു​ന്ദ​ന്‍. മ​യ്യ​ഴി​ക്കാ​ര​നാ​യി​ട്ടും കേ​ര​ളം ഏ​റ്റ​വും നെ​ഞ്ചേ​റ്റി​യ സാ​ഹി​ത്യ​കാ​ര​നെ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന്യൂ​മാ​ഹി​യി​ല്‍ മ​യ്യ​ഴി​പ്പു​ഴ​യോ​ര​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ഒ​രു പാ​ര്‍​ക്ക് സ്ഥാ​പി​ച്ചാ​ണ് ആ​ദ​രി​ച്ച​ത്.

1942 സെ​പ്റ്റം​ബ​ർ പ​ത്തി​നാ​യി​രു​ന്നു മ​ണി​യ​ന്പ​ത്ത് മു​കു​ന്ദ​ന്‍റെ ജ​ന​നം. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ആ​ധു​നി​ക​ത​യു​ടെ പ​താ​ക​വാ​ഹ​ക​രി​ൽ പ്ര​ധാ​നി​യാ​യ അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം ഡ​ൽ​ഹി ഫ്ര​ഞ്ച് എം​ബ​സി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. എം​ബ​സി​ക്കാ​ല​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്‍റു​പ​ദ​വും തേ​ടി​യെ​ത്തി.

മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ, ദൈ​വ​ത്തി​ന്‍റെ വി​കൃ​തി​ക​ൾ, ഡ​ൽ​ഹി, ഹ​രി​ദ്വാ​റി​ൽ മ​ണി​ക​ൾ മു​ഴ​ങ്ങു​ന്നു, കേ​ശ​വ​ന്‍റെ വി​ലാ​പ​ങ്ങ​ൾ, നൃ​ത്തം, ദ​ൽ​ഹി ഗാ​ഥ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​തി​ക​ൾ. ആ​ധു​നി​ക​ത​യു​ടെ സൈ​ദ്ധാ​ന്തി​ക ത​ല​ങ്ങ​ളെ​ക്കു​റി​ച്ച് പു​സ്ത​ക​മെ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ല​ത്തി​നൊ​പ്പം ചി​ന്ത​യെ​യും എ​ഴു​ത്തി​നെ​യും ന​വീ​ക​രി​ച്ച് എ​പ്പോ​ഴും എ​ഴു​ത്തി​ലെ യു​വ​ത്വം കാ​ത്തു.

എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം, ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ന്‍റെ ഷെ​വ​ലി​യ​ർ ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്സ് ബ​ഹു​മ​തി, വ​യ​ലാ​ർ അ​വാ​ർ​ഡ്, കേ​ന്ദ്ര-​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ, മു​ട്ട​ത്തു വ​ർ​ക്കി അ​വാ​ർ​ഡ്, ജെ​സി​ബി സാ​ഹി​ത്യ പു​ര​സ്കാ​രം തു​ട​ങ്ങി​യ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.


നി​ശാ​ന്ത് ഘോ​ഷ്

Related posts

Leave a Comment