ജെ​ൻ​സി​ക​ൾ പാ​റ്റ​ക​ള​ല്ല; സി​ജെ​പി സ​മ​ര​ത്തെ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ

തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​സി​ക​ളെ പാ​റ്റ​ക​ളെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ. സി​ജെ​പി സ​മ​ര​ത്തെ താ​ൻ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല വി​ദേ​ശ ശ​ക്തി​ക​ൾ ജെ​ൻ​സി​ക​ളെ ബോ​ധ​പൂ​ർ​വം വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​വ​രെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ക്കി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​സി കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ ചെ​റു​ത്തി​ല്ലെ​ങ്കി​ൽ താ​ൻ എ​ങ്ങ​നെ ഒ​രു വി​സി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​തി​ർ​ശ​ബ്ദം ഉ​യ​ർ​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യി കാ​ണാ​നാ​കി​ല്ല. കു​ട്ടി​ക​ളോ​ട് പാ​റ്റ​യാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് ചോ​ദ്യം മ​ന​സി​ലാ​കാ​ത്ത​ത് കൊ​ണ്ടാ​ണ് അ​വ​ർ നി​ശ​ബ്ദ​രാ​യി​രു​ന്ന​ത്. മു​തി​ർ​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ പ്ര​തി​ക​രി​ച്ചേ​നെ. ച​ട​ങ്ങ് ക​ഴി​ഞ്ഞ് അ​ങ്കി​ൾ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​യി​ല്ലെ​ന്ന് കു​ട്ടി​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മ്മ​യെ അ​റി​യാ​ത്ത​വ​രാ​ണ് വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ർ​ക്കു​ന്ന​ത് എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​മി​യെ വ​ണ​ങ്ങു​ന്ന കാ​ര്യ​മാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. ത​നി​ക്ക് സം​ഘി മു​ദ്ര ചാ​ർ​ത്തു​ന്ന​ത് ചി​ല…

Read More

പ​രീ​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി എ​ല്ലാ​വ​രും കു​ടു​ബം​ത്തി​നൊ​പ്പം; പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ത​നി​ച്ചാ​യ കേ​ഡ​റ്റി​നെ ചേ​ർ​ത്തു​നി​ർ​ത്തി ക​മാ​ൻ​ഡ​ർ, കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സൈ​നി​ക പ​രേ​ഡ് ക​ഴി​ഞ്ഞ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ത്തോ​ടൊ​പ്പം വി​ജ​യാ​ഘോ​ഷം പ​ങ്കി​ടു​മ്പോ​ൾ കൂ​ടെ​യാ​രു​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് ആ​ർ​മി കേ​ഡ​റ്റ് ഗ്രൗ​ണ്ടി​ൽ നി​ല്ക്കു​ന്ന​ത് ക​ണ്ട് അ​ദേ​ഹ​ത്തെ ചേ​ർ​ത്ത​ണ​ച്ച് ക​മാ​ൻ​ഡ​ർ. ഇ​ന്തോ​നേ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ട്രെ​യി​നി​ങ് പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റി​ന്‍റെ വി​കാ​ര​നി​ർ​ഭ​ര​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​ൻ ക​ര​സേ​ന​യു​ടെ ‘ഫ​സ്റ്റ് TNI AD’ ട്രെ​യി​നി​ങ് ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​നി​ട​യി​ലാ​ണ് സം​ഭ​വം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സൈ​നി​ക​രെ കാ​ണാ​നും അ​ഭി​ന​ന്ദി​ക്കാ​നും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​പ്പോ​ൾ, കൂ​ടെ ആ​രു​മി​ല്ലാ​തെ കേ​ഡ​റ്റ് ഒ​റ്റ​യ്ക്ക് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ പി​ന്നി​ലൂ​ടെ​യെ​ത്തി യു​വാ​വി​നെ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ക്കാ​തെ ക​മാ​ൻ​ഡ​റു​ടെ സ്നേ​ഹ​പ്ര​ക​ട​നം ക​ണ്ട​തോ​ടെ കേ​ഡ​റ്റ് വി​തു​മ്പി​ക്ക​ര​ഞ്ഞു. അ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കാ​ൻ ക​മാ​ൻ​ഡ​ർ ത​യാ​റാ​യി. എ​ഡി കാ​ർ​ത്തോ​ണോ എ​ന്ന വ്യ​ക്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. കു​ടും​ബ​ത്തെ പി​രി​ഞ്ഞി​രി​ക്കു​ന്ന കേ​ഡ​റ്റി​ന് പി​താ​വി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് ആ​ശ്വാ​സം ന​ൽ​കി​യ…

Read More

സ്റ്റോ​റി​പോ​ലെ നീ ​മാ​റ്റി​യ​ല്ലോ​ടാ… ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ണ​യി​ച്ചു വി​വാ​ഹം ഉ​റ​പ്പി​ച്ച​ശേ​ഷം വ​ര​ൻ പി​ൻ​മാ​റി; യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു; പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ

തു​റ​വൂ​ർ: നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ല്‍​നി​ന്നു പ്ര​തി​ശ്രു​ത​വ​ര​നും വീ​ട്ടു​കാ​രും പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി. അ​രൂ​ര്‍ 23-ാം വാ​ര്‍​ഡി​ല്‍ കി​ഴ​ക്കേ വേ​ലി​ക്ക​ക​ത്ത് അ​ജ​യ​ൻ-​പ്യാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ന​ഘ​യെ (25) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ ആ​രോ​പി​ച്ച് പ്ര​തി​ശ്രു​ത​വ​ര​ന്‍ വി​ഷ്ണു​വി​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും എ​തി​രേ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മെ​ഡി​ക്ക​ല്‍ ട്രാ​ന്‍​സ്‌​ക്രി​പ്ഷ​ന്‍ രം​ഗ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന അ​ന​ഘ​യും തൃ​ശൂ​ര്‍ അ​ന്ന​ക​ര സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ വി​ഷ്ണു​വും ത​മ്മി​ലു​ള്ള വി​വാ​ഹം ന​വം​ബ​റി​ല്‍ ന​ട​ത്താ​ന്‍ ഇ​രു വീ​ട്ടു​കാ​രും തീ​രു​മാ​നി​ച്ചി​രു​ന്നു.​അ​ബു​ദാ​ബി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന വി​ഷ്ണു​വും അ​ന​ഘ​യും ഒ​രു വ​ര്‍​ഷം മു​മ്പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണു പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ തീ​രു​മാ​ന​ത്തി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു കു​ടും​ബ​ങ്ങ​ളും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വ​ള​കൈ​മാ​റ്റ ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ശ്രു​ത വ​ര​നും വ​ധു​വും ത​മ്മി​ൽ ചെ​റി​യ…

Read More

കാറ്റ് ആസ്വദിക്കാൻ വന്നതാണേ..! കൂ​ള​റി​ൽ ച​ല​നം; ടോ​ർ​ച്ച് അ​ടി​ച്ച് നോ​ക്കി​യ​പ്പോ​ൾ അ​ഞ്ച് അ​ടി നീ​ള​മു​ള്ള മൂ​ർ​ഖ​ൻ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

എ​യ​ർ കൂ​ള​റി​ൽ വെ​ള്ള​മൊ​ഴി​ക്കു​ന്ന​തി​നി​ടെ ഉ​ള്ളി​ൽ അ​ഞ്ച​ടി നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ന​ടു​ത്തു​ള്ള ബ​ലി​ച ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കൂ​ള​റി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നി​ടെ ഉ​ള്ളി​ൽ എ​ന്തോ അ​ല​സ​മാ​യി അ​ന​ങ്ങു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ടോ​ർ​ച്ച് അ​ടി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ള​റി​നു​ള്ളി​ൽ ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന വ​ൻ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത്. ഭ​യ​ന്നു​പോ​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ‘വൈ​ൽ​ഡ് അ​നി​മ​ൽ ആ​ൻ​ഡ് നേ​ച്ച​ർ റെ​സ്ക്യൂ സൊ​സൈ​റ്റി’​യെ വി​വ​ര​മ​റി​യി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സേ​നാം​ഗ​ങ്ങ​ൾ സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ള​റി​ന്റെ ക​വ​ർ തു​റ​ന്നാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. ക​വ​ർ മാ​റ്റി പാ​മ്പി​നെ ക​ണ്ട​തോ​ടെ ചു​റ്റും നി​ന്ന​വ​ർ ഭീ​തി​യി​ലാ​യി. ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മൂ​ർ​ഖ​നെ പ​രി​ക്കേ​ൽ​പ്പി​ക്കാ​തെ പു​റ​ത്തെ​ടു​ത്തു. പി​ന്നീ​ട് രാ​ത്രി​യോ​ടെ സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി തു​റ​ന്നു​വി​ട്ടു. വീ​ട്ടു​കാ​രു​ടെ ജാ​ഗ്ര​ത കാ​ര​ണം വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.        

Read More