കേരളത്തിന്റെ ബേബി പഞ്ചായത്ത് പ്രസിഡന്റിന് കല്യാണം ! രേഷ്മ മറിയം റോയിയുടെ വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം;പ്രണയമല്ലെന്ന് രേഷ്മ…

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയി വിവാഹിതയാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയാണ് വരന്‍. രണ്ടുപേരും സിപിഎമ്മുകാര്‍. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്. അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്.…

Read More

റമ്മി കളിക്കൂ കാശുകാരാകൂ ! ഓണ്‍ലൈന്‍ റമ്മിയ്‌ക്കെതിരായ ഹര്‍ജിയില്‍ തമന്നയ്ക്കും കോഹ് ലിയ്ക്കും അജുവര്‍ഗീസിനും കോടതിയുടെ നോട്ടീസ്…

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടമായതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് ജീവനൊടുക്കിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിലെ ഹര്‍ജി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടമായതില്‍ മനം നൊന്ത് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 21 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. പല സെലിബ്രിറ്റികളും ഓണ്‍ലൈന്‍ റമ്മിയുടെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ദിലീപിന് പിന്തുണ നല്‍കല്‍! അജു വര്‍ഗീസിനെതിരെ കേസെടുത്തു; കളമശേരി പോലീസ് കേസെടുത്തത് സമൂഹമാധ്യമത്തില്‍ എഴുതിയ പോസ്റ്റിനെതിരെ

ആക്രമണത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിനു നടന്‍ അജു വര്‍ഗീസിനെതിരെ കളമശേരി പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തില്‍ എഴുതിയ പോസ്റ്റിലാണു നടിയുടെ പേര് അജു പരാമര്‍ശിച്ചത്. ഇതില്‍ പിന്നീട് അജു വര്‍ഗീസ് മാപ്പ് ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനു നടന്മാര്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പരാതി നല്‍കിയിട്ടുണ്ട്. നടന്മാരായ ദിലീപ്, സലിംകുമാര്‍, അജു വര്‍ഗീസ്, നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണു ഡിജിപിക്കു നല്‍കിയ പരാതിയിലെ ആവശ്യം. യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണയുമായാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് അജു പറഞ്ഞു. ഇത് അനീതിയാണ്. കേസില്‍ നീതി നടപ്പാകണം. എന്നാല്‍ അതൊരിക്കലും നിരപരാധിയായ…

Read More