സ്ത്രീ​ക​ളെ ‘ഐ​റ്റം’ എ​ന്നു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചു ! 25കാ​ര​നെ ഒ​ന്ന​ര​വ​ര്‍​ഷം ത​ട​വി​ന് വി​ധി​ച്ച് കോ​ട​തി…

സ്ത്രീ​ക​ളെ​യും പെ​ണ്‍​കു​ട്ടി​ക​ളെ​യും ‘ഐ​റ്റം’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രി​ധി​യി​ല്‍ വ​രു​മെ​ന്ന് മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കു​മെ​തി​രേ​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​മാ​യാ​ണ് ഈ ​വാ​ക്കി​നെ കാ​ണു​ന്ന​ത്.

16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യ്‌​ക്കെ​തി​രേ ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് മും​ബൈ​യി​ല്‍ നി​ന്നു​ള്ള പ്ര​തി​യ്ക്ക് 1.5 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ ന​ല്‍​കി​യ വി​ധി​ക്കി​ട​യി​ലാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

2015 ജൂ​ലൈ 15ന് ​പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ നി​ന്ന് മ​ട​ങ്ങ​വെ’​ക്യാ ഐ​റ്റം കി​ദ​ര്‍ ജാ ​രാ​ഹി ഹോ?’ ​എ​ന്ന് ചോ​ദി​ച്ച് പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി പി​ടി​ച്ച് വ​ലി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

ഉ​ട​ന്‍ ത​ന്നെ പെ​ണ്‍​കു​ട്ടി 100ല്‍ ​വി​ളി​ച്ച് പൊ​ലീ​സ് സ​ഹാ​യം തേ​ടി. ഐ​പി​സി സെ​ക്ഷ​ന്‍ 354 പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. മും​ബൈ സ്വ​ദേ​ശി​യാ​യ 25കാ​ര​നാ​ണ് ഒ​ന്ന​ര​വ​ര്‍​ഷ​ത്തേ​ക്ക് ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ലൈം​ഗി​ക പീ​ഡ​ന കേ​സാ​യി​ട്ടാ​ണ് യു​വാ​വി​ന്റെ പ​രാ​മ​ര്‍​ശം കോ​ട​തി ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​ധാ​ര​ണ​യാ​യി പു​രു​ഷ​ന്മാ​ര്‍ സ്ത്രീ​ക​ളെ ‘ഐ​റ്റം’ എ​ന്ന് പ​റ​യാ​റു​ണ്ടെ​ന്നും ഈ ​പ​രാ​മ​ര്‍​ശം അ​പ​കീ​ര്‍​ത്തി​ക​ര​മാ​ണെ​ന്നും കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് എ​സ് ജെ ​അ​ന്‍​സാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment