കു​പ്പാ​ടി​യി​ൽ വി​ട്ട കു​ട്ടി​ക​ടു​വ​യാ​ണോ ഇത് ? വ​യ​നാ​ട്ടി​ൽ ദേ​ശീ​യ പാ​ത​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം; ചിത്രം പുറത്ത്‌

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ഴി​ക്കോ​ട്-​മൈ​സൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ബ​ത്തേ​രി​ക്കു​സ​മീ​പം നാ​യ്ക്ക​ട്ടി നെ​ല്ലി​ച്ചു​വ​ടി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ക​ടു​വ​യെ യാ​ത്ര​ക്കാ​രാ​ണ് ക​ണ്ട​ത്. ക​ടു​വ​യു​ടെ ചി​ത്ര​വും പു​റ​ത്തു​വ​ന്നു.

മ​ന്ദം​കൊ​ല്ലി ഭാ​ഗ​ത്ത് കു​ഴി​യി​ൽ വീ​ണ കു​ട്ടി​ക​ടു​വ​യെ വ​നം വ​കു​പ്പ് കു​പ്പാ​ടി വ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന് വി​ട്ടി​രു​ന്നു.

അ​മ്മ ക​ടു​വ​യു​ടെ അ​ടു​ത്തെ​ത്താ​നാ​ണ് കു​പ്പാ​ടി​യി​ൽ വി​ട്ട​തെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട് ക​ടു​വ​യെ കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ല.

അ​തി​നി​ടെ​യാ​ണ് ഇ​ല്ലി​ച്ചു​വ​ട് ഭാ​ഗ​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ക​ടു​വ​യെ ക​ണ്ട​ത്.

കു​പ്പാ​ടി​യി​ൽ വി​ട്ട കു​ട്ടി​ക​ടു​വ​യാ​ണോ ഇ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ടു​വ​യു​ടെ കാ​ലി​ന് പ​രി​ക്കു​ണ്ട്.

ചെ​റി​യ ഞൊ​ണ്ട​ലോ​ടെ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​യെ ക​ണ്ട​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment