പ​ത്താം​ക്ലാ​സി​ല്‍ ഒ​രു കു​ട്ടി​യെ​പ്പോ​ലും വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല ! 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു…

ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​രു കു​ട്ടി പോ​ലും വി​ജ​യി​ക്കാ​തി​രു​ന്ന 34 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടാ​നൊ​രു​ങ്ങി അ​സം സ​ര്‍​ക്കാ​ര്‍.

34 സ്‌​കൂ​ളു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യെ​ങ്കി​ലും ഒ​രാ​ള്‍​പോ​ലും വി​ജ​യി​ച്ചി​ല്ല.

അ​ട​ച്ചു പൂ​ട്ടു​ന്ന സ്‌​കൂ​ളു​ക​ള്‍ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​മാ​യി ല​യി​പ്പി​ക്കും. അ​ധ്യാ​പ​ക​രെ​യും വി​ദ്യ​ര്‍​ത്ഥി​ക​ളെ​യും സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​ത്താം ത​രം ക​ട​ക്കാ​ത്ത​തും 10 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​ന​മി​ല്ലാ​ത്ത​തു​മാ​യ 102 സ്‌​കൂ​ളു​ക​ളും അ​ട​ച്ചു പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​ണ്.

30ല്‍ ​താ​ഴെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മാ​ത്ര​മു​ള്ള 800 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ള​ള​താ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

നാ​ലു ല​ക്ഷം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ള്‍ 56.49 ശ​ത​മാ​ന​മാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യ ശ​ത​മാ​നം. 2018ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് 2021ല്‍ ​പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്നി​ല്ല. മു​ന്‍ പ​രീ​ക്ഷ​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

93.10 ആ​യി​രു​ന്നു വി​ജ​യ ശ​ത​മാ​നം.​സ്‌​കൂ​ളു​ക​ള്‍ പൂ​ട്ടു​ന്ന​തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ള്‍ രം​ഗ​ത്തെ​ത്തി.

‘സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു പൂ​ട്ടു​ന്ന​ത​ല്ല പ​രി​ഹാ​രം. രാ​ജ്യ​ത്തു​ട​നീ​ളം പു​തി​യ സ്‌​കൂ​ളു​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ട​ച്ചു പൂ​ട്ടു​ന്ന​തി​ന് പ​ക​രം സ്‌​കൂ​ളു​ക​ളു​ടെ നി​ല​വാ​ര​മു​യ​ര്‍​ത്തു​ക​യും കൃ​ത്യ​മാ​യി വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ക​യു​മാ​ണ് വേ​ണ്ട​ത്’, എ​ന്ന് അ​ര​വി​ന്ദ് കെ​ജ്രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു

Related posts

Leave a Comment