500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും

bis-financeതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ധനശേഖരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം ജൂണ്‍ 28ന് റിസര്‍വ് ബാങ്കിന്റെ മുംബൈയിലുള്ള ഫോര്‍ട്ട് ബ്രാഞ്ചില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെ ബിഡ്ഡുകള്‍ സമര്‍പ്പിക്കണം. ലേലം സംബന്ധിച്ച വിശദാംശത്തിനു ധനവകുപ്പിന്റെ www. finance.kerala.gov.in സന്ദര്‍ശിക്കുക. വിജ്ഞാപന നമ്പര്‍ എസ്. എസ്.1/208/ഫിന്‍ തീയതി 2016 ജൂണ്‍ 24.

Related posts