വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​കാ​രി​യെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! 52കാ​ര​ന്‍ പി​ടി​യി​ല്‍…

വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​കാ​രി​യെ കാ​റി​നു​ള്ളി​ല്‍​വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷാ​ജി(52)​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ക​ഴി​ഞ്ഞ​മാ​സം വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി അ​തി​നു ശേ​ഷം ബീ​മാ​പ്പ​ള്ളി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ ഷാ​ജി വി​ദ്യാ​ര്‍​ഥി​നി​യോ​ടു വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ടാ​മെ​ന്നും പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ കാ​ര്‍ നി​ര്‍​ത്തി പെ​ണ്‍​കു​ട്ടി​യോ​ട് പു​റ​ത്തി​റ​ങ്ങാ​നാ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യ വി​ദ്യാ​ര്‍​ഥി​നി ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കാ​റി​നു​ള്ളി​ല്‍​വെ​ച്ച് ഇ​യാ​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​നി കാ​റി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി.

തു​ട​ര്‍​ന്ന് ബ​സ് ക​യ​റി ച​വ​റ​യി​ലു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ശാ​സ്താം​കോ​ട്ട പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം കേ​സ് പൂ​ന്തു​റ പോ​ലീ​സി​നു കൈ​മാ​റി.

ക​ഴി​ഞ്ഞ​ദി​വ​സം പൂ​ന്തു​റ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment