കൊറോണ! 145 രാജ്യങ്ങൾ 5436 മരണം; ഇ​റ്റ​ലി​യി​ൽ കൊറോണ ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ മരിച്ചത് 250 പേ​ർ

ബെ​യ്ജിം​ഗ്: ആ​ഗോ​ള മ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ​ദി​വ​സം 5,436 ആ​യി.

ലോ​ക​ത്താ​ക​മാ​നം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,45,634 ആ​യി ഉ​യ​ർ​ന്നു. 72,528 പേ​ർ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്തി​നേ​ടി. 67,670 പേ​ർ നി​ല​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​റ്റ​ലി​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ മരിച്ചത് 250 പേ​ർ. ഇ​തോ​ടെ ഇ​റ്റ​ലി​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1266 ആ​യി. മ​ര​ണ​നി​ര​ക്കി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​റ്റ​ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​റ്റ​ലി​യി​ൽ ഇ​തു​വ​രെ 17,660 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 2,547 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 1439 പേ​ർ രോ​ഗ​ത്തി​ൽ നി​ന്നും മു​ക്ത​രാ​യി.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. ചൈ​ന​ക്ക് പു​റ​മെ ഏ​റ്റ​വു​മ​ധി​കം പേ​ർ മ​രി​ച്ച​ത് ഇ​റ്റ​ലി​യി​ലാ​ണ്.

കോ​വി​ഡ് 19 ബാ​ധി​ച്ച് രാ​ജ്യ​ത്ത് ആ​റാ​മ​ത്തെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ഫി​ലി​പ്പീ​ൻ​സ് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു. ഫി​ലി​പ്പീ​ൻ​സി​ൽ ഇ​തു​വ​രെ 64 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മെ​ക്സി​കോ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 15ൽ ​നി​ന്നും 26 ആ​യി ഉ​യ​ർ​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൗ​റി​ത്താ​നി​യ​യി​ൽ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

യു​കെ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നെ തു​ട​ർ​ന്ന് പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

Related posts

Leave a Comment