വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: മ​ത്സ​ര​ത്തി​ലെ താ​ര​മാ​യി കൊ​ഹ്‌​ലി; നി​റം​മ​ങ്ങി രോ​ഹി​ത്

മും​ബൈ: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ രോ​ഹി​ത് ശ​ർ​മ നി​രാ​ശ​പ്പെ​ടു​ത്തി. ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്ക് വേ​ണ്ടി​യി​റ​ങ്ങി​യ കോ​ഹ്‌​ലി 77 റ​ൺ​സെ​ടു​ത്ത് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​റാ​യി.

മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഏ​ഴ് റ​ൺ​സി​ന് വി​ജ​യി​ച്ചു. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 254 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് 247 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി നാ​യ​ക​നും ഇ​ന്ത്യ​ൻ താ​ര​വു​മാ​യ റി​ഷ​ഭ് പ​ന്ത് 70 റ​ൺ​സെ​ടു​ത്തു. കോ​ഹ്‌​ലി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത്.

അ​തേ​സ​മ​യം ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ​യ്ക്ക് റ​ൺ​സ് ഒ​ന്നും എ​ടു​ക്കാ​നാ​യി​ല്ല. നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ രോ​ഹി​ത് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ മും​ബൈ 51 റ​ൺ​സി​ന് വി​ജ​യി​ച്ചു. മും​ബൈ ഉ​യ​ർ​ത്തി​യ 332 റ​ൺ‌​സ് പി​ന്തു​ട​ർ​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ന് 280 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

Related posts

Leave a Comment