ആറാം ഭാര്യ ശാരീരിക ബന്ധത്തിനു വിസമ്മതിച്ചു ! വിവാഹമോചനം തേടി ഏഴാം വിവാഹത്തിന് തയ്യാറെടുത്ത് 64കാരന്‍…

ഒന്നും രണ്ടും വിവാഹം കഴിക്കുന്നത് ഈ സമൂഹത്തില്‍ സാധാരണയാണ്. അല്ലെങ്കില്‍ പിന്നെ ഒരുപാട് സ്ത്രീകളെ വിവാഹം കഴിച്ച് റിക്കാര്‍ഡ് ഇടുന്ന ചിലരുമുണ്ട്.

എന്നാല്‍ ഒരു ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവരില്‍ നിന്ന് വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം കഴിക്കുന്നവരും അപൂര്‍വമായുണ്ട്.

എന്നാല്‍ ആറു തവണ വിവാഹം കഴിക്കുകയും ആറുപേരെയും ഡൈവോഴ്‌സ് ചെയ്തശേഷം ഏഴാം വിവാഹത്തിനൊരുങ്ങുകയും ചെയ്യുന്ന ഒരു 64കാരനാണ്ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം.

ഗുജറാത്ത് സൂറത്ത് സ്വദേശിയായ ദെഗിയ ആണ് തന്റെ ഏഴാം വിവാഹത്തിനായി തയ്യാറെടുക്കുന്നത്. 2020 സെപ്റ്റംബറിലായിരുന്നു ഇയാള്‍ ആറാം വിവാഹം ചെയ്തത്. 21 വയസ്സ് കുറവുള്ള സ്ത്രീയെ ആയിരുന്നു ഇയാള്‍ ആറാമത് വിവാഹം ചെയ്തത്.

എന്നാല്‍ ദെഗിയയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതി തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ആറാം ഭാര്യയില്‍ നിന്നും ഇയാള്‍ വിവാഹമോചനം നേടി. ഭാര്യയോടൊപ്പം ഉറങ്ങാന്‍ അവള്‍ സമ്മതിച്ചില്ല.

ഞാനുമായി ബന്ധമുണ്ടായാല്‍ അസുഖം വരുമെന്നാണ് അവള്‍ പറയുന്നത്. എനിക്ക് ഹൃദ്രോഗവും ഡയബറ്റിസും മറ്റ് അസുഖങ്ങളുമുണ്ട്. എന്നാല്‍ ഞാനുമായി ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം. ‘ ദെഗിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ദെഗിയയുടെ ആറാം വിവാഹമാണ് ഇതെന്ന് യുവതി അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ സ്ത്രീ ആകെ അസ്വസ്ഥതയായി. 42വയസുള്ള വിധവയായിരുന്നു സ്ത്രീ. വിവാഹത്തിന് മുമ്പ് തന്നെ സ്വത്തും പണവും നല്‍കാമെന്ന് ദെഗിയ സ്ത്രീയ്ക്ക് വാഗ്ദാനം നല്‍കി.

തുടര്‍ന്ന് ഭാര്യയെ ഇയാള്‍ അവരുടെ സഹോദരിയുടെ വീട്ടില്‍ ആക്കി പിന്നീട് അങ്ങോട്ട് പോകാതിരിക്കുകയും വിവാഹ മോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.

‘അഞ്ച് സ്ത്രീകളെ എനിക്കു മുന്‍പ് വിവാഹം ചെയ്തിട്ടുണ്ടെന്ന് അയാള്‍ മറച്ചു വച്ചു. പക്ഷേ, എന്നെ ഇരുട്ടിലേക്ക് തള്ളിയിട്ട് അയാള്‍ ഇപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ്.

അയാളുടെ ആദ്യഭാര്യയും ഈ ഗ്രാമത്തില്‍ തന്നെ ജീവിക്കുന്നുണ്ട്. അയാള്‍ പുതിയ ബന്ധത്തിലാണെന്ന കാര്യം ഞാന്‍ ഗ്രാമത്തില്‍ ചിലരെ അറിയിച്ചിട്ടുണ്ട്. ‘ആറാം ഭാര്യ പറഞ്ഞു. എന്തായാലും സംഭവം ദേശീയമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിട്ടുണ്ട്.

Related posts

Leave a Comment