മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ‘4 സീസൺസ്’ പൂർത്തിയായി
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. വെറുമൊരു കല്യാണ ബാന്റ് സംഗീതജ്ഞനിൽ നിന്ന് ലോകോത്തര ബ്രാൻഡായ റോളിംഗ് സ്റ്റോൺസിന്റെ മത്സരാർഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും യാത്ര കൂടിയാണ്...