കുട്ടികളെ പിടിക്കാൻ തക്കാളിപ്പനി! എന്താണ് തക്കാളിപ്പനി ?
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വയസുവരെയുള്ളവരിൽ കണ്ടുവരുന്നുണ്ട്. ചിക്കൻപോക്സിനു സമാനമായി പനിക്കൊപ്പം ശരീരത്തിൽ രൂപപ്പെടുന്ന ചെറുതും വലുതുമായ കുമിളകളാണു തക്കാളിപ്പനിയുടെയും ലക്ഷണം. വളരെപ്പെട്ടെന്നു പടരുന്ന പനി ആയതിനാൽ പരിചരണവും മുൻകരുതലും അനിവാര്യം. എന്താണ് തക്കാളിപ്പനി ?അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വൈറൽ പനിയാണ് തക്കാളിപ്പനി. Enterovirus എന്ന വിഭാഗത്തിൽപ്പെട്ടതാണ് വൈറസ്. ലക്ഷണങ്ങൾവൈറസ് ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ ആറു...