ഓസ്ട്രേലിയൻ ഓപ്പണ്‍; സെമിയിലേക്ക് കുതിച്ച് ജോക്കോ
മെൽബണ്‍: മുപത്തേഴുകാരനായ ജോക്കോവിച്ചിനു മുന്നിൽ ഇരുപത്തൊന്നുകാരനായ കാർലോസ് അൽകരാസിനു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഒരു സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചെത്തി മെൽബണിലെ റോഡ് ലേവർ അരീനയിൽ വിന്റേജ് ജോക്കോ ജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പുരുഷ സിംഗിൾസ് ക്വാർട്ടറിൽ സെർബിയയുടെ ഏഴാം സീഡ് നൊവാക് ജോക്കോവിച്ച് സ്പെയിനിന്റെ മൂന്നാം സീഡ് കാർലോസ് അൽകരാസിനെ തകർത്ത് സെമിയിലേക്കു മുന്നേറി. അൽകരാസിനെ നാല് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജോക്കോ അടിയറവ്...