ഐസിസി ചാന്പ്യൻസ് ട്രോഫി: കടുപ്പിച്ച് പാക്കിസ്ഥാൻ
ലാഹോർ: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട തർക്കം അവസാനിക്കുന്നില്ല. ഏഴു വർഷങ്ങൾക്കുശേഷമാണ് ഐസിസി ചാന്പ്യൻസ് ട്രോഫി ടൂർണമെന്റ് വീണ്ടും നടത്തുന്നത്. 1998ൽ ആരംഭിച്ച ടൂർണമെന്റിന്റെ ഒന്പതാം പതിപ്പിന് പാക്കിസ്ഥാൻ ആതിഥേയത്വത്തിനുള്ള അവകാശം നേടിയപ്പോൾ മുതൽ വിവാദങ്ങളും ആരംഭിച്ചു. ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകുമോയെന്ന കാര്യമായിരുന്നു പ്രധാനമായും ചർച്ചയായത്. അടുത്തവർഷത്തെ ടൂർണമെന്റിന് ഇന്ത്യ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ്...