ഐഎഫ്എഫ്കെ: 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും. അർജന്റീന, ചിലി, മെക്സിക്കോ, ജപ്പാൻ, മലേഷ്യ, ബെൽജിയം, പോളണ്ട്, തുർക്കി, ടുണീഷ്യ, യമൻ, ഇറാഖ്, ജോർദാൻ, ജർമനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്. ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടും. ടുണീഷ്യൻ സംവിധായിക...