നിർജ്ജലീകരണം തടയാൻ പാനീയചികിത്സ
മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. വയറിളക്കരോഗങ്ങൾ വയറിളക്കരോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും...