പച്ചപ്പില്‍ അട്ടിമറി
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ 2025 പതിപ്പിന് അട്ടിമറിയോടെ തുടക്കം. ഏക പുല്‍കോര്‍ട്ട് ഗ്രാന്സ്ലാമായ വിംബിള്‍ഡണില്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ഒമ്പതാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് പുറത്ത്. ഫ്രാന്‍സിന്റെ സീഡില്ലാത്ത ബെഞ്ചമിന്‍ ബോന്സിയോടാണ് 2021 യുഎസ് ഓപ്പണ്‍ ജേതാവായ മെദ്വദേവ് പരാജയപ്പെട്ടത്. സ്കോര്‍: 7-6 (7-2), 3-6, 7-6 (7-3), 6-2. പുരുഷ സിംഗിള്‍സില്‍ 20-ാം സീഡായ ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിന്, 24-ാം സീഡ് ഗ്രീസിന്റെ...