പത്താംക്ലാസ് വിദ്യാര്‍ഥിനി വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍

alp-charamamചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ തെക്ക് ഹയര്‍സെക്കന്ററി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയും അങ്ങാടിക്കല്‍ തെക്ക് ചെട്ടിയാം മോടി, മോടിയില്‍ വീട്ടില്‍ ഓമനയുടെ മകളുമായ അഞ്ജു(15)ആണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ അഞ്ജുവിനെ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപസ്മാര രോഗിണിയായ അഞ്ജു ഉച്ചയ്ക്ക് ഒന്നോടെ തുണി കഴുകുവാനായാണ് വീടിനു സമീപമുള്ള മോടിയില്‍ ചാലില്‍ എത്തിയത്.  മകളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ മാതാവാണ് അഞ്ജു വിനെ വെള്ളത്തില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ചെങ്ങന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related posts