ഒരു സംഘം ആളുകള്‍ തെലുങ്ക് സംവിധായകനായ പുരി ജഗന്നാഥനെ മര്‍ദിച്ചു. സംഭവം സംവിധായകന്റെ വീട്ടില്‍ വച്ചായിരുന്നു. ലോഫര്‍ എന്ന ചിത്രത്തിനു വേണ്ടി മുടക്കിയ പണം തിരിച്ച് നല്കാന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം തിരികെ നല്കാന് വിസമ്മതിച്ചതിനാലാണ് സംവിധായകനെ മര്‍ദിച്ചതെന്നാണ് പറയപ്പെടുന്നത്.
പുരി ജഗന്നാഥന് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജഗന്നാഥന്റെ പുതിയ ചിത്രം ലോഫറിന്റെ നിര്‍മാതാക്കളായ അഭിഷേക്, സുധീര്‍,സുബയ്യ എന്നിവരുടെ പേരിലാണ് ജഗന്നാഥ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്