വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു

alp-arrestആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷനില്‍ 2012ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു.  ആലപ്പുഴ കറുകയില്‍ വാര്‍ഡില്‍, കളരിക്കല്‍വെളി വീട്ടില്‍, പുരുഷോത്തമന്റെ മകന്‍ പി.കെ. സുധീഷി (26) നെയാണ്  ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ഇ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ആലപ്പുഴ സ്വദേശി ഷാജി എന്നുവിളിക്കുന്ന ഷാമോനെ സുധീഷ് ഉള്‍പ്പെടുന്ന അക്രമിസംഘം വടിവാള്‍, കമ്പിവടി തുടങ്ങി ആയുധങ്ങളുമായെത്തി ആക്രമിച്ചു ഗുരുതരമായി പരിക്കേല്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബാംഗളൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയതിനെ തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ അപ്പുക്കുട്ടന്‍, സിപിഒമാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts