ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടന എന്ന വിശേഷണത്തിന്റെ പേരില്‍ ആഹ്ലാദിക്കാന്‍ താന്‍ ഇല്ലെന്നു രാജന് ഇന്നലെ പറഞ്ഞു. നമ്മള് വളര്‍ന്നു എന്നുപറയാന്‍ ഇനിയും ഏറെ ദൂരം പോകാനുണ്ട്. അദ്ദേഹം അതിന്റെ കാരണങ്ങള്‍ നിരത്തി.ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളില്‍ ഏറ്റവും താണ ആളോഹരി വരുമാനം ഇന്ത്യയിലാണ്.
1960-കളില്‍ ഇന്ത്യന്‍ സമ്പദ്ഘടന ചൈനയുടേതിനേക്കാള്‍ വലുതായിരുന്നു. പക്ഷേ, ഇന്നു ചൈ നയുടേത് ഇന്ത്യയുടേതിന്റെ അഞ്ചിരട്ടിയുണ്ട്. ശരാശരി ചൈനക്കാരന്റെ വരുമാനം ശരാശരി ഇന്ത്യക്കാരന്റേതിന്റെ നാലുമടങ്ങാ ണ്. ഇപ്പോഴത്തേതുപോലെയോ ഇ തിലും മെച്ചമായോ ഇരുപതുവര്‍ഷമെങ്കിലും വളര്‍ന്നാലേ ഇന്ത്യ നല്ലനിലയി ല്‍ എത്തിയെന്നു പറയാനും ആഹ്ലാ ദിക്കാനും കഴിയൂ എന്നു രാജന് പറഞ്ഞു. ഘടനാപരമായ ധാരാളം പരിഷ്കാരങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇന്ത്യയെപ്പറ്റി ലോകത്തിനു നല്ല മതിപ്പുണ്ട്. അതു ശുഭകരവും പ്രത്യാശ പകരുന്നതുമാണ്. എന്നാല്‍ 20 വര്‍ഷംകൂടി ഇങ്ങനെ വളര്‍ന്നാലേ ശരാശരി ഇന്ത്യക്കാരന് അന്തസായ ജീവിതനിലവാരം ഉണ്ടാകൂ എന്നതു നമ്മള് മറക്കരുത്: അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റില്‍ ചെയ്ത പ്രസംഗത്തിലാണു കേന്ദ്രമന്ത്രിമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ഈ പ്രസ്താവനകള്‍.അമേരിക്കന്‍ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലെ ഒറ്റക്കണ്ണന്‍ പ്രയോഗം ഇന്ത്യയുടെ നേട്ടങ്ങളെ തള്ളിപ്പറയാനായിരുന്നില്ല; ഇനിയും ചെയ്യേണ്ട കാര്യങ്ങള്‍ ഏറെയുണെ്ടന്നു കാണിക്കാനായിരുന്നുവെന്നു രാജന് പറഞ്ഞു.മന്ത്രിമാരുടെ വിമര്‍ശനത്തിന്റെ മുനയൊടിച്ച രാജന് അന്ധന്മാരുടെ സംഘടനയോടു ഖേദമറിയിച്ചു. കാഴ്ചശേഷിക്കു പ്രശ്നമുള്ളവരെ വിഷമിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.