എംഎം ഹസന്‍, ഡോ. ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പത്രിക നല്‍കി

klm-rajmohanകൊല്ലം: യുഡിഎഫ് സ്ഥാനാര്‍ഥികളായ എംഎം ഹസന്‍ (ചടയമംഗലം) ഡോ. ശൂരനാട് രാജശേഖരന്‍ (ചാത്തന്നൂര്‍),  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കുണ്ടറ) എന്നിവര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു.എംഎം ഹസന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് ചടയമംഗലം ബ്ലോക്ക് ഓഫീസില്‍ ബിഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഉച്ചക്ക് 12ഓടെ  കടയ്ക്കലില്‍ കോണ്‍ഗ്രസ് നേതാവും എസ് എന്‍ഡിപി കടയ്ക്കല്‍ യൂണിയന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ. കെ ശ്രീനിവാസന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ചടയമംഗലം ജംഗ്ഷനിലുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി.

എ ഹിദൂര്‍മുഹമ്മദ്, ചിതറ മധു, ഡി ചന്ദ്രബോസ്, ചിതറ മുരളി എന്നിവരോടൊപ്പമാണ് നാമനിര്‍ദേശക പത്രിക  സമര്‍പ്പിച്ചത്. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡോ. ശൂരനാട് രാജശേഖരന്‍ ഇത്തിക്കര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.15നാണ് പത്രിക സമര്‍പ്പിച്ചത്. ഡോ. ശൂരനാട് രാജശേഖരനോടൊപ്പം മുന്‍ കെ പി സി സി പ്രസിഡന്റ് സി വി പത്മരാജന്‍ മുന്‍ എം എല്‍ എ ജി പ്രതാപ വര്‍മ്മ തമ്പാന്‍, കെ പി സി സി സെക്രട്ടറി അഡ്വ. എ ഷാനവാസ്ഖാന്‍, ആര്‍ എസ് പി നേതാവ് അഡ്വ. രാജേന്ദ്രപ്രസാദ്, യു ഡി എഫ് ചെയര്‍മാന്‍ പരവൂര്‍ എസ് രമണന്‍ എന്നിവരും ബി ഡി ഒ മുന്‍പാകെ ഉണ്ടായിരുന്നു.

പ്രകടനമായിട്ടാണ് സ്ഥാനാര്‍ഥി പത്രിക നല്‍കാന്‍ എത്തിയത്. പ്രകടനത്തിന് യു ഡി എഫ് നേതാക്കളായ നെടുങ്ങോലം രഘു, എം സുന്ദരേശന്‍ പിള്ള, വി വിജയമോഹന്‍, കെ ചാക്കോ, മണ്ണയം നൗഷാദ്, വരിഞ്ഞം ഷംസുദ്ദീന്‍, ബാലകൃഷ്ണന്‍, ചാത്തന്നൂര്‍ മുരളി, പരവൂര്‍ സജീബ്, സിസിലി സ്റ്റീഫന്‍, എ ഷുഹൈബ്, എസ് ശ്രീലാല്‍, എന്‍ ഉണ്ണികൃഷ്ണന്‍, സുഭാഷ് പുളിക്കല്‍, വി കെ സുനില്‍ കുമാര്‍, സുജയ് കുമാര്‍ കെ, ബിജു പാരിപ്പള്ളി, അഭിലാഷ് ജി, സുനില്‍ പരവൂര്‍, ജേക്കബ് വര്‍ഗീസ്, രാജീവ്, ബിനോയ് പൂയപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുണ്ടറയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി യു ഡി എഫ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ റിട്ടേണിംഗ് ഓഫീസര്‍ റവന്യു റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി ഐ രാജേശ്വരി മുമ്പാകെ പത്രിക നല്‍കി.എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കോയിവിള രാമചന്ദ്രന്‍, പ്രൊഫ. മേരിദാസന്‍, അഡ്വ. പി ജര്‍മിയാസ്, ടി സി വിജയന്‍ എന്നീ നേതാക്കള്‍ ഉണ്ണിത്താനൊപ്പം ഉണ്ടായിരുന്നു.

കൊട്ടാരക്കരയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണം 25 ന് നടക്കും. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലാണ് പത്രിക സമര്‍പ്പിക്കുക.  യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സവിന്‍ സത്യന്‍ രാവിലെ 10 നും 11 നും ഇടയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. അയിഷാപോറ്റി ഉച്ചയ്ക്ക് 12 നുമാണ് പത്രിക സമര്‍പ്പിക്കുക.  എന്‍ഡിഎ സ്ഥാനാര്‍ഥി രാജേശ്വരി രാജേന്ദ്രന്റെ പത്രികാ സമര്‍പ്പണ തീയതി ഇന്ന് തീരുമാനിക്കും.

Related posts