കെഎല്‍എം ഇനി കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ്

bis-klmകൊച്ചി: പ്രമുഖ ധനകാര്യ സേവനദാതാക്കളായ കെഎല്‍എം തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റി മാറ്റുന്നു. ഇനി മുതല്‍ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് എന്ന പേരില്‍ അറിയപ്പെടും. കമ്പനിയുടെ ലോഗോ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടി ഇഷാ തല്‍വാര്‍ പ്രകാശനംചെയ്തു.

പുതിയ പേരു സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി ചെയര്‍മാന്‍ ഷിബു തെക്കുംപുറം പത്രസമ്മേളനത്തില്‍ അറിയിച്ചു. ലോഗോയിലും പരിഷ്കാരങ്ങള്‍ വരുത്തി. കമ്പനിയുടെ മുന്നോട്ടുള്ള വളര്‍ച്ചയെ കാണിക്കുന്നതാണു പുതിയ ലോഗോ.2017-18ല്‍ ഓഹരി വിപണിയിലിറങ്ങാനാണു കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രവര്‍ത്തനശൈലിയിലും മാറ്റം വരും. ദേശീയ സാന്നിധ്യമാകാനാണു കമ്പനി ബ്രാന്‍ഡിംഗിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎല്‍എം ഗ്രൂപ്പ് വന്‍ വളര്‍ച്ച രേഖപ്പെടുത്തിയെന്ന് എം.ഡി ജോസ്കുട്ടി സേവ്യര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി നേടിയത് 400 കോടിയുടെ വിറ്റുവരവാണ്. അതിനു ആനുപാതികമായ വളര്‍ച്ച അറ്റാദായത്തിലുമുണ്ടായി.തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഈ വര്‍ഷം 200 ശാഖകളായി കൂട്ടാനാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ ലക്ഷ്യം.

കമ്പനി പ്രവര്‍ത്തന മേഖല ഇന്‍ഷ്വറന്‍സ് രംഗത്തേക്കും വ്യാപിപ്പിക്കും. പുതിയ ഇന്‍ഷ്വറന്‍സ് സ്കീമുകള്‍ ഉടന്‍ പ്രഖ്യാപിക്കും. മുന്‍ മന്ത്രിയും കര്‍ണാടക ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടര്‍, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറും എറണാകുളം ജില്ലാ കളക്ടറുമായിരുന്ന കെ.ആര്‍. വിശ്വംഭരന്‍ എന്നിവരെ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തു. പത്രസമ്മേളനത്തില്‍ അവരും പങ്കെടുത്തു.

Related posts