പൂച്ചാക്കല്‍: ഞാന്‍ ആദ്യകാലങ്ങളില്‍ കണിച്ചുകുളങ്ങരയിലെ ഓരോ വീട്ടിലും കയറിയിറങ്ങി വി.എസിനുവേണ്ടി വീടുകളില്‍ ചെന്നു വോട്ടു ചോദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നു പ്രീതിനടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി വിഭാവനം ചെയ്ത മൈക്രോ ഫിനാന്‍സ് സംരംഭങ്ങളെ തകര്‍ക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നും സുതാര്യമായ മൈക്രോ ഫൈനാന്സിംഗിലൂടെ ലക്ഷക്കണക്കിനു വനിതകള്‍ക്കു സ്വാശ്രയത്വം ആര്‍ജിക്കാന്‍ കഴിഞ്ഞെന്നും പ്രീതി നടേശന് കൂട്ടിച്ചേര്‍ത്തു.
അരൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ടി. അനിയപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പൂച്ചാക്കല്‍ വരേകാട് ഹാളില്‍ നടന്ന സ്ത്രീശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എസ്എന്‍ ട്രസ്റ്റ് മെമ്പറുംകൂടിയായ പ്രീതി നടേശന്. മഹിളാ മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്് വത്സ അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി ശശികല, എന്‍ഡിഎ ജനറല്‍ കണ്‍വീനര്‍ ടി. സജീവ് ലാല്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ്് കെ. എസ് ഷിബുലാല്‍, അമ്പിളി മധു വിജയമ്മ ലാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.