20മണിക്കുട്ടന്‍മാരും ഒരു മണിക്കുട്ടിയും ചേര്‍ന്ന് കേരളം ഭരിച്ചു മുടിച്ചെന്ന് ഉഴവൂര്‍ വിജയന്‍

KTM-UZHAVOORചെങ്ങന്നൂര്‍: പണത്തോട് കൊതിമൂത്ത് 20 മണിക്കുട്ടന്മാരും ഒരുമണിക്കുട്ടിയും ചേര്‍ന്ന് മന്ത്രിസഭ കേരളം ഭരിച്ചു മുടിച്ചുവെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി-കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി എന്നീ “കു-കള്‍ ചേര്‍ന്ന കൂട്ടുകെട്ടിന്റെ കൂടെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുമ്മനമെന്ന് “കു-കൂടെ ചേര്‍ന്ന് നാലു കു-കളാണ് ഇപ്പോള്‍ കേരളത്തില്‍ ഗൂഢാലോചനകള്‍ നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണര്‍ ആകുന്നതിനാണു ഉമ്മന്‍ചാണ്ടി കുമ്മനത്തെ കൂട്ട് പിടിക്കുന്നത്.

ഇതിന്റെ പ്രഥമിക ചര്‍ച്ചകള്‍ അമിത്ഷായുമായി നടത്തികഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ക. രാമചന്ദ്രന്‍ നായരുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വെണ്മണി ഇല്ലത്തിന്‍മേപ്പുറം ജംഗ്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്ന വെള്ളാപ്പള്ളിക്കും സുരേഷ്‌ഗോപിക്കും ബിജെപി കൊടുത്ത സമ്മാനമാണ് ഹെലികോപ്ടര്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ജയപ്രകാശ് യോഗത്തിന് അധ്യക്ഷത വഹിച്ചു. പി.ആര്‍.രമേശ്കുമാര്‍, ചെങ്ങന്നൂര്‍ ഏരിയാസെക്രട്ടറി എം.എച്ച്.റഷീദ്, ആര്‍.രാജഗോപാല്‍, ഇന്ദ്രജിത്ത്, അഡ്വ.റോയിഫിലിപ്പ്, ജെപിന്‍.പി.വര്‍ഗീസ്, സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts