ജനം യുഡിഎഫിനെ ഭരണത്തില്‍ കൊണ്ടുവരും: മന്ത്രി ഷിബു

Shibuചവറ: മികച്ച വിജയം നല്‍കി ജനം യുഡിഎഫിനെ ഭരണത്തില്‍ കൊണ്ടുവരുമെന്ന് ആര്‍എസ്പി നേതാവും ചവറയിലെ  യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഷിബു ബേബി ജോണ്‍ പറഞ്ഞു. ചവറ നീണ്ടകരയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി യുടെ ചിഹ്നമായ മണ്‍വെട്ടി മണ്‍ കോരിയില്‍ മത്സരിച്ചതില്‍ തനിക്ക് ഏറെ സന്തോഷം ഉണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. നാടിന്റെ തുടര്‍ ഭരണത്തിനായി ജനം ആഗ്രഹിക്കുന്നുണ്ടെന്നും അതാണ് സംസ്ഥാനത്തും ചവറയിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയ്ക്ക് കാരണമായതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Related posts