സുഹൃത്തിനെ കുത്തിയ സംഭവം: യുവാവിനെ റിമാന്‍ഡ് ചെയ്തു

klm-CRIMEകയ്പമംഗലം :  ചെന്ത്രാപ്പിന്നിയില്‍ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശി എട്ടമാത്തു പറമ്പില്‍ സ്റ്റാന്‍ലിനെയാണ് (27) കൊടുങ്ങല്ലൂര്‍ കോടതി റിമാണ്ട് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് ചെന്ത്രാപ്പിന്നി സ്വദേശി തുരുത്തി വീട്ടില്‍ ഗിരീഷിനെ സ്റ്റാലിന്‍ കുത്തി പരിക്കേല്‍പ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ട് സ്റ്റാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഗിരീഷ് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് ഇരുവരും വാക്കുത്തര്‍ക്കമാവുകയും സ്റ്റാലിന്‍ ഗിരീഷിനെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.) മതിലകം എസ് ഐ സില്‍വസ്റ്റര്‍, ജൂനിയര്‍ എസ് ഐ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

Related posts