മാവേലിക്കര: യോഗയിലെ കീര്‍ത്തനം ആലപിച്ചതുകൊണ്ട് മതേതരത്വം തകരുന്നില്ലയെന്നും അതു മതേതരത്വത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുവാന്‍ സഹായകമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. യോഗ ഓരോത്തര്‍ക്കും അവരുടെ ഇഷ്ടം അനുസരിച്ചു ചെയ്യാവുന്നതാണ്. യോഗയില്‍ പാര്‍ട്ടിയും ജാതിയും കലര്‍ത്തരുത് അതിനെ അതിന്റെ വഴിക്ക് വിടുക എന്നുള്ളതാണ് ഏറ്റവും നല്ലമാര്‍ഗം.പിണറായി വിജയന് സത്യ പ്രതിജ്ഞയ്ക്കു ശേഷം ജനങ്ങളോടു പറഞ്ഞത് ഇതെല്ലാവരുടേയും ഗവണ്മെന്റ് ആയിരിക്കുമെന്നാണ്.
എന്നാല്‍ പ്രസ്താവനയ്ക്കു കടലാസിന്റെ വിലപോലും നല്‍കാത്ത പ്രതികരണങ്ങളാണു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയ്ക്കു പുതുതായി അനുവദിച്ച ഇന്സുലേഷന് വാര്‍ഡിന്റെ ശിലാ സ്ഥാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്ത കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.