മതിലകം : കര്‍ഷകസൗഹൃദ പദ്ധതികളുടെ ഭാഗമായി പാപ്പിനിവട്ടം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേലച്ചന്തയ്ക്കു തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.എസ്. മുഹമ്മദ് ഷെഫീര്‍ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ജൈവ കാര്‍ഷിക കാര്‍ഡ് വിതരണവും ഔഷധത്തോട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയുടെ വില്‍പ്പന സ്റ്റാള്‍ കൃഷി അസി. ഡയറക്ടര്‍ പി. ഉഷ ഉദ്ഘാടനം ചെയ്തു.
ബാങ്ക് സെക്രട്ടറി ആര്‍.എ. മുരുകേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ. ഗോപിനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. വിജയന്‍, പി.കെ. ചന്ദ്രശേഖരന്‍, ഷിബു വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍, ഷീജ ഉണ്ണികൃഷ്ണന്‍, കെ.പി. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഫലവൃക്ഷത്തൈകള്‍, തോട്ടവിളകള്‍, അലങ്കാരച്ചെടികള്‍ എന്നിവയും ബാങ്കിന്റെ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കും, ജൈവ കാര്‍ഷിക വിപണിയും ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പഞ്ചദിന ഞാറ്റുവേലച്ചന്ത പ്രവര്‍ത്തിക്കുന്നത്. പഞ്ചദിന ഞാറ്റുവേലച്ചന്ത 26 ന് അവസാനിക്കും.