തൃശൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെിനെതിരേ ചൊവ്വാഴ്ചയും ബുധനാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കും. പണിമുടക്കിനു മുന്നോടിയായി ഇന്നു വൈകുന്നേരം 5.20 ന് പാറമേക്കാവ് ജംഗ്ഷനിലെ എസ്ബിടി മെയിന്‍ ബ്രാഞ്ചിനു മുന്നില്‍നിന്ന് പ്രതിഷേധ പ്രകടനം നടത്തും. നാളെ രാവിലെ ഒമ്പതിനു ബാങ്കിനു മുന്നില്‍നിന്ന് നിരാഹാര സമരം നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലേക്ക് പ്രകടനം നടക്കും. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന് നിരാഹാര സമരം ഉദ്ഘാടനം ചെയ്യും.
വി.എസ്. ശിവദാസ്, ഇ. അശോക്കുമാര്, പി.എ. വിപനന്‍, കെ.എം. അബ്ദുള്‍സലാം, ആര്. രാജേന്ദ്രന് എന്നിവര്‍ നിരാഹാരമനുഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍ പ്രസംഗിക്കും. ബുധനാഴ്ച എല്ലാ ബാങ്കുകളിലും പണിമുടക്കുണ്ടാകും. രാവിലെ 9.30 ന് സിഎംഎസ് സ്കൂളിനു മുന്നില്‍നിന്ന് സത്യഗ്രഹ പന്തലിലേക്കു പ്രകടനം നടക്കും.