കൊച്ചി: ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരമാണ് കേസ്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും.
കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.
അങ്കമാലി പാറക്കടവ് കോടുശേരി സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്.
കേസില്‍ മുത്തശ്ശി സിപ്സിയുടെ കാമുകൻ ജോണ്‍ ബിനോയ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും.
അന്ന് അവര്‍ക്ക് കൈമാറിയിരുന്നെങ്കില്‍ ഇന്ന് നോറ ജീവനോടെ ഇരിക്കുമായിരുന്നു..! അമ്മൂമ്മ സിപ്സിയ്ക്കെതിരേ കേസെടുക്കും