കായംകുളം: നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന്റെ നിലഗുരുതരം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന തമിഴ്‌നാട് വെല്ലൂര്‍ ഗാന്ധിയന്‍ ഗാനം ന്യൂ ബസ് സ്റ്റാന്റിന് സമീപം രാജഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ നിവാസ് (24)നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി കൈയ്ക്കും മുഖത്തുമായി അറുപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് ഇന്നലെ യുവാവിനെതിരെ കോട്ടയം റയില്‍വേ പോലീസ് റയില്‍വേ വസ്തുക്കള്‍ നശിപ്പിച്ചതുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 11 .45 ഓടെതിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് കായംകുളത്ത് എത്തിയപ്പോഴായിരുന്നു യുവാവ് ട്രെയിനിലെ ശുചി മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചത.്
നേത്രാവതി എക്‌സ്പ്രസിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമം: യുവാവിന്റെ നില ഗുരുതരം
