ബാര്‍ കോഴക്കേസ്: ആര്‍. സുകേശന് അന്വേഷണ ചുമതലയില്ല

Barതിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ ചുമതല എസ്പി ആര്‍. സുകേശനല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഡിവൈഎസ്പി നജ്മല്‍ ഹസനാണ് അന്വേഷണ ചുമതല. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായെന്ന് കേസ് ഡയറിയില്‍ തന്നെ സൂചനയുണ്ട്. അതിനാലാണ് ഡയറി കോടതിയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന ആര്‍. സുകേശന്റെ ഹര്‍ജി ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ട് കൃത്രിമം നടത്തി. തെളിവുകള്‍ തിരസ്കരിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ രണ്ടാമത്തെ വസ്തുത റിപ്പോര്‍ട്ട് തള്ളിയെന്നുമായിരുന്നു സുകേശന്റെ പുതിയ ആരോപണം.

Related posts