സിനിമ എനിക്ക് സ്വപ്നമായിരുന്നു. ചെറിയ പ്രായത്തിലെ ഓരോരുത്തർ കാണാൻ കൊള്ളാമല്ലോ, സിനിമയിൽ അഭിനയിക്കാമല്ലോ എന്നൊക്കെ ചോദിച്ച് നമ്മളെ മോഹിപ്പിക്കും.
ഞാൻ ഒരു നാട്ടിൻപുറത്തുകാരിയാണ്. നമ്മളൊക്കെ സിനിമയിൽ എത്തുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷെ അങ്ങനെയൊരു മോഹം അന്ന് എനിക്ക് ഉണ്ടായിരുന്നു.
എന്റെ ഭാഗ്യം കൊണ്ടാവണം, വിനയൻ സാറിന്റെ പടം തൊടുപുഴയ്ക്ക് അടുത്ത് ഷൂട്ട് വന്നു. അപ്പോൾ അദ്ദേഹത്തെ ജസ്റ്റ് ഒന്ന് പോയി കാണാം എന്ന ഉദ്ദേശത്തിൽ പോയി കണ്ടു.
ഡാഡിയും വന്നു. അന്ന് അദ്ദേഹം, ‘കുട്ടിയല്ലേ ഇപ്പോഴെങ്ങനെയാ നായികയൊക്കെ ആവുന്നത്, പ്ലസ് ടു ആവട്ടെ’ എന്ന് പറഞ്ഞു.
അതിലൊരു പ്രതീക്ഷ തോന്നി. വീണ്ടും പത്തിൽ പഠിക്കുമ്പോൾ ഞാൻ അച്ഛനെ ചാക്കിട്ട് പിടിച്ചിട്ട് ഒന്നൂടെ ഫോട്ടോസ് ഒക്കെ കൊണ്ടുപോയി കാണിക്കാം എന്ന് പറഞ്ഞു.
അങ്ങനെയാണ് അത് സംഭവിക്കുന്നത്. എനിക്കുണ്ടായ മാറ്റങ്ങൾ ഏറ്റവും കൂടുതൽ മനസിലാവുക വിനയൻ സാറിന് തന്നെയാകും.
എന്ത് കണ്ടിട്ടാണ് എന്നെ ആ സിനിമയിൽ എടുത്തതെന്ന് അറിയില്ല. അതിനു മുന്പ് കാമറയ്ക്ക് മുന്നിൽ പോലും വന്നിട്ടില്ല.
-ഹണിറോസ്