ഓണ വിപണി ലക്ഷ്യമിട്ട് മധ്യതിരുവിതാംകൂറില്‍ വ്യാജമദ്യ ലോബി;എക്‌സൈസ് പരിശോധന ശക്തമാക്കി

alp-vattuചാരുംമൂട്: ഓണ വിപണി ലക്ഷ്യമിട്ട് മധ്യതിരുവിതാംകൂറില്‍ വ്യാജമദ്യ ലോബി പിടിമുറുക്കുന്നു. ചാരുംമൂട് മേഖലയില്‍ ഉള്‍പ്പടെ വന്‍തോതില്‍ വ്യാജവാറ്റും സ്പിരിറ്റ് കലര്‍ന്ന മദ്യവും നിര്‍മിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വാറ്റ് ചാരായം നിര്‍മിക്കുന്ന നിരവധി കേന്ദ്രങ്ങളില്‍ നൂറനാട് എക്‌സൈസ് പരിശോധന നടത്തുകയും നിരവധിപേരെ പിടികൂടുകയും ചെയ്തിരുന്നു.

ചാരുംമൂട്, നൂറനാട്, വള്ളികുന്നം, താമരക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് വന്‍തോതില്‍ വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി സൂചനയുള്ളത് .കഴിഞ്ഞ ദിവസം നൂറനാട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും വ്യാജമദ്യവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു.എരുമക്കുഴി പുത്തന്‍പുരക്കല്‍ സദാനന്ദന്‍ (40), പാലമേല്‍ പള്ളിക്കല്‍ കലാഭവന്‍ വീട്ടില്‍ മനോജ് (36), താമരക്കുളം പേരൂര്‍ക്കാരാഴ്മ കള്ളിക്കാട്ട് പുഷ്പാകരന്‍ (46) എന്നിവരാണ് പിടിയിലായത്.ഇവരെ കോടതി റിമാന്റ് ചെയ്തു ഇവരില്‍നിന്ന് 20 ലിറ്റര്‍ ചാരായവും അരലിറ്റര്‍ വ്യാജമദ്യവും കണെ്ടടുത്തു.

Related posts