വാക്കേറ്റത്തിനിടെ തലതെങ്ങിലിടിച്ച് വൃദ്ധന്‍ മരിച്ച സംഭവം: പ്രതി പിടിയില്‍

KLM-ARRESTആയൂര്‍: വാക്കുതര്‍ക്കത്തിനൊടുവില്‍ വൃദ്ധന്റെ തല തെങ്ങില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ചടയമംഗലം എലിക്കുന്നാംമുകള്‍ തോട്ടത്തില്‍ വീട്ടില്‍ ഷെരീഫാണ് വിധുരയിലുള്ള ബന്ധുവീട്ടില്‍ നിന്ന് പിടിയിലായത്. കൈതോട് എലിക്കുന്നാംമുകള്‍ സതീഷ് ഭവനില്‍ സത്യശീലന്‍ ആചാരി(63)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഷെരീഫിനെതിരെ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മദ്യപിച്ചെത്തിയ ഷെരീഫ് സത്യശീലന്‍ ആചാരിയുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ സത്യശീലന്‍ ആചാരിയെ ഷെരീഫ് പിടിച്ചുതള്ളി. സമീപത്തെ തെങ്ങില്‍ തലയിടിച്ച സത്യശീലന്‍ ആചാരി നിലത്തുവീഴുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സത്യശീലന്‍ ആചാരിയെ നാട്ടുകാര്‍ ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts