തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മ്യൂസിയം പോലീസില്‍ നിന്നു കേസ് ഫയലുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഏറ്റുവാങ്ങും.
സിറ്റി പോലീസ് കമ്മീഷണര്‍ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍ബേഷ് സാഹിബിന് നല്കിയ ശിപാര്‍ശ പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിയയുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികളായ മൂന്നു പേര് ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
മ്യൂസിയം പോലീസ് ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ 66 ലക്ഷം രൂപയോളം ഇവരുടെ അക്കൗണ്ടില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഈ തുക ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തതായും സ്ഥിരീകരിച്ചിരുന്നു.