റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നി​ടെ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് വീ​ണു; ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ചി​ത്തി​ര​പു​ര​ത്ത് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ആ​ന​ച്ചാ​ൽ സ്വ​ദേ​ശി രാ​ജീ​വ്, ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി ബെ​ന്നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

റി​സോ​ർ​ട്ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ മ​ണ്ണെ​ടു​ക്കു​ന്ന​തി​നി​ടെ മ​ൺ​കൂ​ന ഇ​ടി​ഞ്ഞ് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി മൂ​ന്നാ​ർ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. മ​ണ്ണി​ന​ടി​യി​ൽ കൂ​ടു​ത​ൽ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Related posts

Leave a Comment