ഫിഫ ലോകകപ്പിന് ഇ​​നി ഏ​​ഴ് ദി​​നം…

മെ​ക്സി​ക്കോ: കാ​ൽ​പ​ന്തു​ക​ളി​യു​ടെ വ​സ​ന്തം ആ​ഘോ​ഷി​ക്കാ​ൻ ഇ​നി ഏ​ഴ് ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ്. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫി​ഫ 2026 ലോ​ക​ക​പ്പി​ൽ 12 ഗ്രൂ​പ്പു​ക​ളി​ലാ​യി 48 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും.

പു​തി​യ ലോ​ക ചാ​ന്പ്യ​ൻ സീ​സ​ണി​ൽ ഉ​ണ്ടാ​കു​മോ? അ​തോ 2022ൽ ​കി​രീ​ടം നേ​ടി​യ അ​ർ​ജ​ന്‍റീ​ന നി​ല​നി​ർ​ത്തു​മോ എ​ന്ന​റി​യാ​ൻ ലോ​കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ദൈ​ർ​ഘ്യം കൂ​ടു​ത​ൽ

ടീ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ലോ​ക​ക​പ്പ് കൂ​ടി​യാ​ണി​ത്. 32 ടീ​മു​ക​ളു​ള്ള ഫോ​ർ​മാ​റ്റി​ൽ​നി​ന്ന് 16 എ​ണ്ണം കൂ​ട്ടി 48 ടീ​മു​ക​ളാ​ണ് ഇ​ത്ത​ണ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള പ​ത്ത് ടീ​മു​ക​ൾ. ഏ​ഷ്യ​യി​ൽ​നി​ന്ന് ഒ​ന്പ​ത്.

ഒ​രു ലോ​ക​ക​പ്പ് വി​ജ​യി​യെ പോ​ലും സൃ​ഷ്ടി​ച്ചി​ട്ടി​ല്ലാ​ത്ത ര​ണ്ട് ഭൂ​ഖ​ണ്ഡ​ങ്ങ​ൾ- യൂ​റോ​പ്പി​ലെ 16ഉം ​ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ആ​റ് ടീ​മും പോ​ർ ക​ള​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കും. 39 ദി​വ​സ പോ​രാ​ട്ട​ത്തി​ൽ ആ​കെ 104 മ​ത്സ​ര​ങ്ങ​ൾ. 2026 ഫി​ഫ ലോ​ക​ക​പ്പ് ഇ​തു​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ലോ​ക​ക​പ്പ് എ​ന്ന ച​രി​ത്രം കു​റി​ക്കും.

12ന് ​മെ​ക്സി​ക്കോ​യി​ൽ ആ​രം​ഭി​ച്ച് ജൂ​ലൈ 20ന് ​ന്യൂ​ജ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ൽ കി​രീ​ട പോ​രാ​ട്ട​ത്തോ​ടെ കാ​ൽ പ​ന്ത് ആ​വേ​ശം അ​വ​സാ​നി​ക്കും.

ഗ്രൂ​പ്പു​ക​ൾ:

ഗ്രൂ​പ്പ് എ: ​മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, റി​പ്പ​ബ്ലി​ക് ഓ​ഫ് കൊ​റി​യ, ചെ​ക്കി​യ

ഗ്രൂ​പ്പ് ബി: ​കാ​ന​ഡ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഖ​ത്ത​ർ, ബോ​സ്നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന

ഗ്രൂ​പ്പ് സി: ​ബ്ര​സീ​ൽ, മൊ​റോ​ക്കോ, സ്കോ​ട്ട്ല​ൻ​ഡ്, ഹെ​യ്തി

ഗ്രൂ​പ്പ് ഡി: ​യു​എ​സ്എ, പ​രാ​ഗ്വെ, ഓ​സ്ട്രേ​ലി​യ, തു​ർ​ക്കി

ഗ്രൂ​പ്പ് ഇ: ​ജ​ർ​മ​നി, ഇ​ക്വ​ഡോ​ർ, ഐ​വ​റി കോ​സ്റ്റ്, കു​റ​കാ​വോ

ഗ്രൂ​പ്പ് എ​ഫ്: നെ​ത​ർ​ലാ​ൻ​ഡ്സ്, ജ​പ്പാ​ൻ, സ്വീ​ഡ​ൻ, ടു​ണീ​ഷ്യ

ഗ്രൂ​പ്പ് ജി: ​ബെ​ൽ​ജി​യം, ഈ​ജി​പ്ത്, ഇ​റാ​ൻ, ന്യൂ​സി​ലാ​ൻ​ഡ്

ഗ്രൂ​പ്പ് എ​ച്ച്: സ്പെ​യി​ൻ, ഉ​റു​ഗ്വെ, സൗ​ദി അ​റേ​ബ്യ, കേ​പ് വെ​ർ​ഡെ

ഗ്രൂ​പ്പ് ഐ: ​ഫ്രാ​ൻ​സ്, സെ​ന​ഗ​ൽ, നോ​ർ​വേ, ഇ​റാ​ഖ്

ഗ്രൂ​പ്പ് ജെ: ​അ​ർ​ജ​ന്‍റീ​ന, ഓ​സ്ട്രി​യ, അ​ൾ​ജീ​രി​യ, ജോ​ർ​ദാ​ൻ

ഗ്രൂ​പ്പ് കെ: ​പോ​ർ​ച്ചു​ഗ​ൽ, കൊ​ളം​ബി​യ, ഡി​ആ​ർ കോം​ഗോ, ഉ​സ്ബ​ക്കി​സ്ഥാ​ൻ

ഗ്രൂ​പ്പ് എ​ൽ: ഇം​ഗ്ല​ണ്ട്, ക്രൊ​യേ​ഷ്യ, ഘാ​ന, പ​നാ​മ.

ക​രു​ത്ത​റി​യി​ച്ച് സ​ന്നാ​ഹം…
ഹെ​യ്തി (4-0) ന്യൂ​സി​ല​ൻ​ഡ്:

ദ​ക്ഷി​ണ ഫ്ലോ​റി​ഡ​യി​ൽ ആ​വേ​ശ​ഭ​രി​ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ ന്യൂ​സി​ല​ൻ​ഡി​ന് വ​ന്പ​ൻ തോ​ൽ​വി സ​മ്മാ​നി​ച്ച് ഹെ​യ്തി ലോ​ക​ക​പ്പ് സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ വ​ര​വ​റി​യി​ച്ചു. റൂ​ബ​ൻ പ്രൊ​വി​ഡ​ൻ​സ് 12-ാം മി​നി​റ്റി​ൽ ഹെ​യ്തി​ക്കാ​യി ആ​ദ്യ ഗോ​ൾ സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന് ലെ​ന്നി ജോ​സ​ഫ്, ഫ്രാ​ന്‍റ്സ്ഡി പി​യ​റോ​ട്ട്, മാ​ർ​ക്ക​സ് ലാ​ക്രോ​യി​ക്സ് എ​ന്നി​വ​ർ ന്യൂ​സി​ല​ൻ​ഡി​ന്‍റെ വ​ല നി​റ​ച്ചു.

വെ​യ്ൽ​സ് (1-1) ഘാ​ന:

കാ​ർ​ഡി​ഫ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ഘാ​ന​യു​ടെ വി​ജ​യം ത​ട​ഞ്ഞ് അ​വ​സാ​ന നി​മി​ഷം വെ​യ്ൽ​സ് സ​മ​നി​ല പി​ടി​ച്ചു. 6-ാം മി​നി​റ്റി​ൽ ക​ലെ​ബ യി​റെ​ങ്ക്യ​യി ഘാ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. 90+3 മി​നി​റ്റി​ൽ ലൂ​യി​സ് കൗ​മ​സ് ഹെ​ഡ​റി​ലൂ​ടെ വെ​യ്ൽ​സി​നെ സ​മ​നി​ല​യി​ൽ എ​ത്തി​ച്ചു.

ക്രൊ​യേ​ഷ്യ (0-2) ബെ​ൽ​ജി​യം:

ഫോം ​ആ​ശ​ങ്ക​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി റൊ​മേ​ലു ലു​കാ​കു​വി​ന്‍റെ ഗോ​ൾ ആ​ര​വം. ക്രൊ​യേ​ഷ്യ​യ്ക്കെ​തി​രേ ആ​ദ്യ പ​കു​തി​യു​ടെ 38-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ യൂ​റി ടൈ​ൽ​മാ​ൻ​സ് ബെ​ൽ​ജി​യ​ത്തി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷം ക​ള​ത്തി​ലി​റ​ങ്ങി​യ ലു​കാ​കു 90+6 മി​നി​റ്റി​ൽ സ്കോ​ർ ചെ​യ്ത് ബെ​ൽ​ജി​യ​ത്തി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച് പ്ര​തീ​ക്ഷ​കാ​ത്തു.

മൊ​റോ​ക്കോ (4-0) മ​ഡ​ഗാ​സ്ക​ർ:

ഇ​സ്മാ​യി​ൽ സൈ​ബാ​രി​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ മൊ​റോ​ക്കോ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. നാ​ല്, 25 മി​നി​റ്റു​ക​ളി​ൽ ഇ​സ്മാ​യി​ൽ സ്കോ​ർ ചെ​യ്ത് മ​ത്സ​രം വ​രു​തി​യി​ലാ​ക്കി. സൗ​ഫി​യാ​ൻ റ​ഹ്മി​യു​ടെ പെ​നാ​ൽ​റ്റി​യും അ​യൂ​ബ് എ​ൽ കാ​ബി​യു​ടെ ഫി​നി​ഷും ആ​ധി​കാ​രി​ക വി​ജ​യം ഉ​റ​പ്പി​ച്ചു.

Related posts

Leave a Comment