ഷാനവാസിന്റെ ലീലകള്‍…! നാട്ടില്‍ ഒരു ഭാര്യ; വിവാഹവാഗ്ദാനം നല്‍കി മറ്റൊരു യുവതിയുടെ കൂടെ രണ്ടരവര്‍ഷത്തോളം ഗള്‍ഫില്‍; നാട്ടിലെത്തി എറണാകുളത്തുനിന്ന് വീണ്ടും വിവാഹം…

peedanamകൊല്ലം: വിവാഹവാഗ്ദാനം നല്‍കി ഗള്‍ഫില്‍ ഒപ്പം താമസിപ്പിച്ച് പീഡിപ്പിക്കുകയും ഏഴരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയില്‍ ശക്തികുളങ്ങര പോലീസ് കേസെടുത്തു. വള്ളിക്കീഴ് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം കണിയാപുരം സ്വദേശിയായ ഷാനവാസിനെതിരേയാണ് കേസെടുത്തത്.

നേരത്തേ വിവാഹിതനായിരുന്ന ഷാനവാസ് ആ വിവരം മറച്ചുവയ്ക്കുകയും ഗള്‍ഫില്‍ യുവതിക്കൊപ്പം രണ്ടരവര്‍ഷത്തോളം ഒരുമിച്ചു താമസിക്കുകയും ചെയ്തു. ഇതിനിടെ ആദ്യവിവാഹത്തെക്കുറിച്ച് അറിഞ്ഞ യുവതിയോട് ആദ്യഭാര്യയെ ഒഴിവാക്കാനായി ഏഴരലക്ഷം രൂപ വാങ്ങിയതായും പറയുന്നു.

നാട്ടിലെത്തിയ ഷാജഹാന്‍ എറണാകുളത്തുനിന്ന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതറിഞ്ഞ് യുവതി നാട്ടിലെത്തിയെങ്കിലും ഇതിനിടെ ഷാജഹാന്‍ ഭാര്യയുമായി ഗള്‍ഫിലേയ്ക്ക് കടന്നു. ഇതേത്തുടര്‍ന്ന് സിറ്റിപോലീസ് കമ്മിഷണര്‍ സതീഷ് ബിനോയ്ക്ക് യുവതി നല്‍കിയ പരാതി ശക്തികുളങ്ങര പോലീസിന് കൈമാറുകയായിരുന്നു.

Related posts