കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെട്ടിടം ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലമാണിത്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഞായറാഴ്ച രാത്രി സീലിംഗ് അടര്‍ന്നുവീണത്.
Read MoreDay: October 24, 2026
ജനറിക് മരുന്നുകള്‍ക്ക് സിപിഎം എതിരല്ല; എസ്എംഎ വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് പിണറായി
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് ക്ലിനിക്കൽ ട്രയൽ എന്ന് ലേബൽ ചെയ്ത മരുന്ന് നൽകിയ സംഭവത്തിൽ വിമർശനവുമായി പിണറായി വിജയൻ. സർക്കാർ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും നടപടികളിൽ സുതാര്യതയില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം സർക്കാർ വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വിഷയത്തെ വഴിതിരിച്ചുവിട്ട് ജനറിക് മരുന്നുകൾക്കെതിരായ നീക്കമായി ചിത്രീകരിക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. വൻകിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയുന്നതിന് ജനറിക് മരുന്നുകൾ അനിവാര്യമാണെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്നും പിണറായി വ്യക്തമാക്കി. ഇന്ത്യന്‍ പേറ്റന്റ് നിയമഭേദഗതിയിലും നൊവാര്‍ട്ടിസ് കേസിലും ജീവന്‍രക്ഷാ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിലും സിപിഎമ്മിന്റെ പങ്ക് നിര്‍ണായകമാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് മരുന്നുകളുടെ എവര്‍ഗ്രീനിംഗ് തടയുന്ന സെക്ഷന്‍ 3(ഡി) ഇന്ത്യന്‍ പേറ്റന്റ്…
Read Moreശബരിമല ഒരുക്കങ്ങളിൽ ആശങ്ക വേണ്ട; നവംബർ 10നകം പൂർത്തിയാക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 10നകം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കും. മരാമത്ത് ജോലികളുടെ ഗുണനിലവാരം ഉൾപ്പെടെ പരിശോധിക്കും. എങ്ങനെയെങ്കിലും ജോലികൾ പൂർത്തിയാക്കിയാൽ മതിയെന്ന സമീപനം പാടില്ല. നിർമാണപ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശബരിമലയിൽ അരവണയുടെയും അപ്പത്തിന്റെയും കരുതൽശേഖരം ഒരുക്കുന്നതിനുള്ള നിർമാണം ആരംഭിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ എണ്ണം സംബന്ധിച്ച് പൊലിസുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം പമ്പയിൽ തമിഴ്നാട്ടിൽനിന്ന് സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ ഇരുമുടിക്കെട്ട് കേന്ദ്രത്തിലെത്തിയ സംഭവത്തിൽ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്നാട്ടിലെ റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്ത മുണ്ടുകൾ എത്തിയത്. സംഭവത്തിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും…
Read Moreഒഴുകിയെത്തിയതു ജനലക്ഷങ്ങൾ; കൃപ നിറയും അലകടലായി കൃപാസനം അഖണ്ഡ ജപമാല മഹാറാലി
ആലപ്പുഴ: കൃപാസനം മരിയന്‍ സന്നിധാനത്തുനിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്കുള്ള അഖണ്ഡ ജപമാല മധ്യസ്ഥ പ്രാര്‍ഥനാ മഹാറാലിയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ജന ലക്ഷങ്ങളാണ് അണിചേര്‍ന്നത്. പീഡിത സഭകള്‍ക്കും വിശ്വാസ ഞെരുക്കങ്ങളില് കഴിയുന്നവര്‍ക്കും ശക്തി പകരുക എന്ന ദൈവിക ലക്ഷ്യത്തോടെ നടക്കുന്ന പ്രാര്ഥനാപ്രവാഹത്തില് പങ്കുചേരുന്നതിന് അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടതിനാൽ, വെള്ളിയാഴ്ച രാത്രിമുതല്‍ തന്നെ കൃപാസനത്തില്‍ നിന്നും അര്‍ത്തുങ്കലിലേക്ക് ജപമാലയും ചൊല്ലിയുള്ള ജനങ്ങളുടെ പ്രവാഹം ആരംഭിച്ചിരുന്നു. തീരദേശപാത തിങ്ങിനിറഞ്ഞ് കടന്നുപോകുന്ന റാലിയില്‍ പങ്കെടുത്തവര്‍ ഉദ്ദേശം നാലര മണിക്കൂര്‍കൊണ്ടാണ് കൃപാസനത്തില്‍ നിന്നും അര്‍ത്തുങ്കല്‍ ബസിലിക്ക വരെ നടന്നെത്തിയത്. വാഹനയാത്ര അത്ര സുഗമമല്ലാത്തതിനാല്‍ ബസിലിക്കയില്‍ നിന്നും വീണ്ടും ഒന്നര മണിക്കൂറോളം നടന്ന് ദേശീയപാതയിലെത്താനും ആരും മടുപ്പു കാണിക്കുന്നില്ല. റാലി പൂര്‍ത്തിയാക്കി ആദ്യമാദ്യമെത്തിയവര് മടങ്ങുമ്പോഴും കൃപാസനത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും തീരദേശപാതയിലെ റാലിയുമെല്ലാം ഇടമുറിയാതെ തുടരുകയാണ്. ലക്ഷ്യം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയെത്തുന്ന ഓരോ ഹൃദയത്തിനും സാന്ത്വനവും…
Read Moreനെഞ്ചുവേദന അനുഭവപ്പെടാതെയും ഹാർട്ടറ്റാക്ക് സാധ്യതയുണ്ടോ?
പ്രമേഹരോഗികൾ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങൾ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മർദം തുടങ്ങിയവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോൾ ഇൻസുലിൻ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇൻസുലിൻ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്. പ്രമേഹം വരുതിയിലായില്ലെങ്കിൽ… നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തിൽ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകൾ, ധമനികൾ എന്നീ അവയവങ്ങളിൽ വൈവിധ്യമാർന്ന ജരിതാവസ്ഥയുണ്ടാകുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾഭാഗം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാൽ ഹാർട്ടറ്റാക്കാണ് അനന്തരഫലം. ശ്വാസതടസം മുതൽ വയറുവേദന വരെ പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂർധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങൾ രോഗികൾ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂർണമായി അനുഭവപ്പെടാത്ത ഹാർട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതർക്ക് സ്വന്തം.…
Read Moreമതവിദ്വേഷം പ്രചരിപ്പിച്ച ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്ക് ദിയ കൃഷ്ണയുടെ പിന്തുണ; രൂക്ഷ വിമർശനം
ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് എതിരെ രൂക്ഷവിമർശനം. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്ക് താഴെ ‘ദൗർഭാഗ്യകരമായ യാഥാർഥ്യം’ (Sad Reality) എന്നാണ് ദിയ കൃഷ്ണ കമന്റ് ചെയ്തത്. ‘ഇസ്ലാം പ്രചരിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനവും മുസ്ലിംകള്, അവിടെ മറ്റെല്ലാവരും പേടിച്ച് ജീവിക്കുന്നു, ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ വില്‍ക്കുന്നത് മുഴുവന്‍ ബീഫ് വിഭവങ്ങള്‍…’ ഇങ്ങനെയായിരുന്നു ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് ഉത്തരേന്ത്യന്‍ യൂട്യൂബര്‍ പറഞ്ഞത്. ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അമൃത് സിംഗ് ഡാരന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം ദിയ കൃഷ്ണയ്ക്കെതിരെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ ഓർഡിനേറ്റർ താരാ ടോജോ അലക്സ് രംഗത്തെത്തി. നൂറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും മനുഷ്യർ ഒത്തുചേർന്നു ജീവിച്ചുവന്ന ചരിത്രഭൂമിയാണ്…
Read Moreപ്രമേഹചികിത്സ വിജയിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
ഭൂമുഖത്ത് പ്രമേഹബാധിതരുടെ എണ്ണം ഭീതിദമാംവിധം വർധിക്കുകയാണ്. നമ്മുടെ കൊച്ചുകേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാൽ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേർക്കും ഈ രോഗം സ്വന്തം. അതായത് ദേശീയ ശരാശരിയേക്കാൾ ഇരട്ടി. കേരളത്തിലെ ഗ്രാമീണരും പ്രമേഹബാധയിൽ നഗരവാസികളോടൊപ്പമെത്താൻ മത്സരിക്കുന്ന പ്രവണത നാം കാണുന്നു! ഏറ്റവും ഭയാനകമായ പ്രശ്നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആൾക്കാർക്കും ഈ രോഗമുണ്ടെന്ന അവബോധമുണ്ടാകുന്നില്ല എന്നതാണ്. ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആൾക്കാരും തങ്ങൾ പ്രമേഹബാധക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന യാഥാർഥ്യം മനസിലാക്കാതെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. കൂടാതെ പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിൽ 40 ശതമാനംപേർ മാത്രമേ രക്തത്തിലെ പഞ്ചസാര പരിധിക്കുള്ളിൽ നിയന്ത്രിക്കുന്നുള്ളൂ. 17 ശതമാനംപേർ ഭക്ഷണം ക്രമീകരിച്ച് ചികിത്സിക്കുന്നു, 18 ശതമാനംപേർ മരുന്നുകളെടുക്കുന്നു. അസാംക്രമികരോഗങ്ങളുടെ അനിയന്ത്രിതമായ വർധനയ്ക്കു കടിഞ്ഞാണിടാൻ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പലതവണ യോഗം ചേരുകയും അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക മാർഗങ്ങളാരായുകയും…
Read Moreബാലു വർഗീസിനെതിരെ യുവതിയുടെ ലൈംഗികാരോപണം; പോസ്റ്റ് ഷെയർ ചെയ്ത് സുഷിൻ ശ്യാം
നടൻ ബാലു വർഗീസിനെതിരെ യുവതി ഉന്നയിച്ച ആരോപണ വാർത്തയുടെ പോസ്റ്റ് ഷെയർ ചെയ്ത് സംഗീത സംവിധായകൻ സുഷിൻ ശ്യാം. വാർത്തയുടെ ന്യൂസ് കാർഡ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് സുഷിൻ പ്രതികരണം അറിയിച്ചത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി ബാലു പെരുമാറിയെന്നുമാരോപിച്ച് കഴിഞ്ഞ ദിവസം യുവതി നടനെതിരെ രംഗത്തുവന്നിരുന്നു. അപമര്യാദയായി പെരുമാറിയതിന് നടൻ ബാലു വർഗീസിന് യുവതി വക്കീൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ മാപ്പപേക്ഷ നൽകണമെന്നും ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്നും രേഖാമൂലം ഉറപ്പ് നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. അടുത്തിടെ നടന്ന ഒരു ചടങ്ങിനിടെ സ്വിമ്മിംഗ് പൂളിനരികിൽ വച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ ചോദ്യം ചെയ്തപ്പോൾ അബദ്ധത്തിൽ സംഭവിച്ചതായിരുന്നുവെന്നാണ് നടൻ പ്രതികരിച്ചത്. എന്നാൽ ഇത് മനഃപൂർവമാണെന്ന് പരാതിക്കാരി പറയുന്നു. തന്റെ നിലപാടിൽ ഉറച്ചുനിന്നപ്പോൾ ബാലു വർഗീസ് ക്ഷമാപണം…
Read Moreസിസേറിയൻ പ്രസവം എപ്പോൾ?
പ്രസവ ശുശ്രൂഷാരംഗത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വര്‍ധിച്ചുവരുന്ന സിസേറിയന് പ്രസവങ്ങള്‍. വര്‍ത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ഒരു ചര്‍ച്ചാ വിഷയമാകുന്നുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ധര്‍ മനസിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ? 15 ശതമാനം എന്തായിരിക്കണം ഒരു മാതൃകാ സിസേറിയന് നിരക്ക്? ഇതേക്കുറിച്ച് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഇല്ലെന്നുതന്നെ പറയാം. 1980കളിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്. 100 സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ 15 പേര്‍ക്ക് സിസേറിയന് വേണ്ടി വരാം എന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. 15% എന്നൊരു നിരക്ക് മുന്നോട്ടു വച്ച കാലഘട്ടത്തില്‍, അതായത് 40 വര്‍ഷം മുമ്പ് അന്നത്തെ നമ്മുടെ മാതൃമരണ നിരക്ക് 180 ആയിരുന്നു. 2024ല്‍ കേരളത്തിന്റെ മാതൃമരണ നിരക്ക് 26 ആണ്. ആരോഗ്യരംഗത്ത് നാം വരിച്ചിട്ടുള്ള നേട്ടത്തിന്റെ ഒരു പ്രധാന സൂചനയാണ് ഈ…
Read Moreഅതിതീവ്ര മഴയെത്തുന്നു; ഞായറാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More