അ​മ്മ​യു​ടെ താ​ലി മാ​ല തു​ല്യ​മാ​യി മു​റി​ച്ച് സ​ഹ​പാ​ഠി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച് മ​ക​ന്‍: കൂ​ട്ടു​കാ​രോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടെ​ന്ന് കു​ട്ടി

ഇ​ഷ്ട​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലു​മൊ​ക്കെ സ​മ്മാ​നം കൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ല്ലാ​ത്ത ആ​ളു​ക​ൾ ചു​രു​ക്ക​മാ​ണ്. ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ​ഹ​പാ​ഠി​ക​ൾ​ക്ക് എ​ട്ട് വ​യ​സു​കാ​ര​ൻ ഒ​രു സ​മ്മാ​നം ന​ൽ​കി. എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യാ​ണ് സ​മ്മാ​നം കൊ​ടു​ത്ത​ത്. സ​മ്മാ​ന​ക്ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കി​ഴ​ക്ക​ന്‍ ചൈ​ന​യി​ലാ​ണ് സം​ഭ​വം.

അ​വ​ൻ ത​ന്‍റെ അ​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് കൂ​ട്ടു​കാ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. കൂ​ട്ട​ത്തി​ൽ ആ​ർ​ക്കും സ​ങ്ക​ടം വ​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും മാ​ല തു​ല്യ അ​ള​വി​ൽ മു​റി​ച്ചാ​ണ് കൊ​ടു​ത്ത​ത്. എ​ന്നാ​ൽ വീ​ട്ടു​കാ​ർ​ക്ക് ഇ​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു അ​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കൂട്ടുകാരൻമാരിലൊരാൾ തന്‍റെ ചേ​ച്ചി​യോ​ട് വി​ല​യേ​റി​യ സ​മ്മാ​നം ല​ഭി​ച്ച കാ​ര്യം പ​റ​യു​മ്പോ​ഴാ​ണ് കാ​ര്യം പു​റ​ത്ത​റി​യു​ന്ന​ത്. അ​വ​ന്‍റെ സു​ഹ‌ൃ​ത്ത് അ​വ​ന് സ്വ​ർ​ണ​മാ​ല കൊ​ടു​ത്തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ചേ​ച്ചി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. ഇ​ത​റി​ഞ്ഞ അ​വ​ർ കു​ട്ടി​യു​ടെ വീ​ട്ടു​കാ​രോ​ട് കാ​ര്യം പ​റ​ഞ്ഞു.

വി​വ​രം അ​റി​ഞ്ഞ് അ​ച്ഛ​ന്‍റെ കൈ​യി​ൽ നി​ന്നും കു​ട്ടി​ക്ക് അ​ടി കി​ട്ടി. ആ​ദ്യം ദേ​ഷ്യം തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് ത​നി​ക്ക് അ​തൊ​രു ത​മാ​ശ​യാ​യി തോ​ന്നി​യെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു.

Related posts

Leave a Comment