കാ​ഴ്ച ക​ണ്ടാ​ൽ മ​തി, സാ​ഹ​സി​ക​ത വേ​ണ്ട;​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും

ഈ​രാ​റ്റു​പേ​ട്ട: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ലെ സാ​ഹ​സ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. പാ​ലാ ആ​ർ​ഡി​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ലെ​ത്തി​യ ചി​ല യു​വാ​ക്ക​ൾ അ​പ​ക​ട​ക​ര​മാ​യി പാ​റ​യ്ക്ക് മു​ക​ളി​ൽ ക​യ​റി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

പി​ന്നാ​ലെ​യാ​ണ് ആ​ർ​ഡി​ഒ യോ​ഗം വി​ളി​ച്ച​ത്.കാ​ള​ക്കൂ​ട് വ​ഴി ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ർ​ഡി​ഒ നി​ർ​ദ്ദേ​ശി​ച്ചു. കൂ​ടാ​തെ പോ​ലീ​സ് പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കും.

ന​ര​ക​പാ​ലം ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് നി​ർ​മി​ക്കു​ന്ന​തും ഒ​റ​വ​ത്തൊ​ട്ടി ഭാ​ഗ​ത്ത് ഗേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തും നി​ല​വി​ലു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ഡി​ഒ അ​റി​യി​ച്ചു. മൂ​ന്നി​ല​വ്-​ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, പോ​ലീ​സ് പ്ര​തി​നി​ധി​ക​ൾ, മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ, മൂ​ന്നി​ല​വ്-​ത​ല​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment