ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്; പരിക്കേറ്റവരിൽ രണ്ടുപേർ ഭക്ഷണം കഴിക്കാനെത്തിയവർ

നെ​ടു​മ​ങ്ങാ​ട്: അ​ഴി​ക്കോ​ട് ഒ​റോ​സ ഹോ​ട്ട​ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്.ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യ അ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ രാ​ജി, സി​മി എ​ന്നി​വ​ർ​ക്കും ചാ​യ കു​ടി​ക്കാ​ൻ എ​ത്തി​യ ന​വാ​സി​നും ആ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​ത്രി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ലീ​ക്ക് ആ​യ​തു ആ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.

രാ​വി​ലെ ഹോ​ട്ട​ൽ തു​റ​ന്ന​ശേ​ഷം ചാ​യ ഇ​ടു​ന്ന​തി​നു വേ​ണ്ടി വെ​ള്ളം തി​ള​പ്പി​ക്കു​ന്ന​തി​നാ​യി ഗ്യാ​സ് ക​ത്തി​ക്കു​മ്പോ​ൾ ലീ​ക്കാ​യ ഭാ​ഗ​ത്ത് നി​ന്ന് തീ ​പ​ട​ർ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് തൊ​ട്ട​ടു​ത്ത ഗ്ലാ​സും പാ​ത്ര​ങ്ങ​ളും പൊ​ട്ടി​ച്ചി​ത​റു​ക​യാ​യി​രി​ന്നു.

Related posts

Leave a Comment