നെടുമങ്ങാട്: അഴിക്കോട് ഒറോസ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്.ഹോട്ടൽ ജീവനക്കാരായ അഴിക്കോട് സ്വദേശികളായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസിനും ആണ് ഗുരുതര പരിക്കേറ്റത്.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. രാത്രിയിൽ ഗ്യാസ് സിലിണ്ടർ ലീക്ക് ആയതു ആകാം അപകട കാരണമെന്നു പറയുന്നു.
രാവിലെ ഹോട്ടൽ തുറന്നശേഷം ചായ ഇടുന്നതിനു വേണ്ടി വെള്ളം തിളപ്പിക്കുന്നതിനായി ഗ്യാസ് കത്തിക്കുമ്പോൾ ലീക്കായ ഭാഗത്ത് നിന്ന് തീ പടർന്ന് പൊട്ടിത്തെറിച്ച് തൊട്ടടുത്ത ഗ്ലാസും പാത്രങ്ങളും പൊട്ടിച്ചിതറുകയായിരിന്നു.
