റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി

ധ​രം​ശാ​ല: അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി20​ൽ 50 വി​ക്ക​റ്റ് തി​ക​ച്ച് ഇ​ന്ത്യ​ൻ സ്പി​ന്ന​ർ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി. ട്വി20​യി​ൽ അ​തി​വേ​ഗം 50 വി​ക്ക​റ്റു​ക​ൾ തി​ക​യ്ക്കു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും വ​രു​ണ്‍ സ്വ​ന്ത​മാ​ക്കി.

32 മ​ത്സ​ര​ത്തി​ൽ​നി​ന്ന് 51 വി​ക്ക​റ്റു​ക​ളാ​ണ് താ​ര​ത്തി​ന്‍റെ സ​ന്പാ​ദ്യം ഐ​സി​സി ട്വ​ന്‍റി20 ബൗ​ള​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് വ​രു​ണ്‍. 30 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 50 വി​ക്ക​റ്റു​ക​ൾ തി​ക​ച്ച കു​ൽ​ദീ​പ് യാ​ദ​വാ​ണ് റി​ക്കാ​ർ​ഡ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി20​യി​ൽ ഡോ​ണോ​വ​ൻ ഫെ​രെ​യ്ര​യെ പു​റ​ത്താ​ക്കി​യാ​ണ് വ​രു​ണ്‍ വി​ക്ക​റ്റ് നേ​ട്ടം 50ൽ ​എ​ത്തി​ച്ച​ത്.

Related posts

Leave a Comment