യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ത​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ക​ണ്ടി​ട്ട്; പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫി​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി;​ ക്ഷ​ണം ത​ള്ളി ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം. ​യു​ഡി​എ​ഫ് പ്ര​വേ​ശ​ന ച​ർ​ച്ച​ക​ളാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​തൃ​ത്വം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫ് പ്ര​വേ​ശ​ന ച​ർ​ച്ച സ​ജീ​വ​മാ​യ​ത്.

യു​ഡി​എ​ഫ് അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വി​ട്ട​താ​ണെ​ന്നും എ​ൽ​ഡി​എ​ഫ് വി​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി നേ​താ​ക്ക​ളെ അ​റി​യി​ച്ചു. നി​ല​വി​ലെ ച​ർ​ച്ച​ക​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് അ​ണി​ക​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

മു​ന്ന​ണി വി​ടാ​ൻ ആ​യി​രു​ന്നെ​ങ്കി​ൽ നേ​ര​ത്തെ ആ​കാ​മാ​യി​രു​ന്നു​വെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ഉ​ണ്ടാ​യാ​ൽ മു​ന്ന​ണി വി​ടു​ന്ന രീ​തി നി​ല​വി​ൽ ഇ​ല്ല. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ക്ഷ​ണി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ക​ണ്ടി​ട്ടാ​ണ്.

പി.​ജെ. ജോ​സ​ഫ് യു​ഡി​എ​ഫി​ൽ തെ​റ്റി​ധാ​ര​ണ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​ണി മാ​റ്റ ച​ർ​ച്ച​ക​ൾ​ക്ക് ഒ​രു അ​ടി​സ്ഥാ​ന​വും ഇ​ല്ലെ​ന്നും സ്റ്റീ​ഫ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment