ഔ​ട്ട് ഓ​ഫ് ഫോം ​അ​ല്ല, ഔ​ട്ട് ഓ​ഫ് റ​ണ്‍​സ്: സൂ​ര്യ​കു​മാ​ർ യാ​ദ​വ്

ധ​രം​ശാ​ല: തു​ട​ർ​ച്ച​യാ​യ മോ​ശം പ്ര​ക​ട​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി 20 ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്. ഞാ​ൻ ഫോം ​ഒൗ​ട്ട് അ​ല്ലെ​ന്നും ഒൗ​ട്ട് ഓ​ഫ് റ​ണ്‍​സ് ആ​ണെ​ന്നും സൂ​ര്യ പ​റ​ഞ്ഞു.

നെ​റ്റ്സി​ൽ മ​നോ​ഹ​ര​മാ​യി ബാ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ലേ​ക്കെ​ത്തു​ന്പോ​ൾ അ​തി​ന് സാ​ധി​ക്കു​ന്നി​ല്ല. റ​ണ്‍​സ് വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്, തീ​ർ​ച്ച​യാ​യും റ​ണ്‍​സ് വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി20​യി​ലും താ​ര​ത്തി​ന് തി​ള​ങ്ങാ​നാ​യി​രു​ന്നി​ല്ല. 11 പ​ന്തു​ക​ളി​ൽ ര​ണ്ട് ഫോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 12 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. ഈ ​വ​ർ​ഷം ക​ളി​ച്ച 20 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വെ​റും 13.35 ശ​രാ​ശ​രി​യി​ൽ 227 റ​ണ്‍​സാ​ണ് താ​ര​ത്തി​ന്‍റെ ആ​കെ സ​ന്പാ​ദ്യം.

Related posts

Leave a Comment