ഉപഭോക്താക്കൾ ഡിജിറ്റൽ ബാങ്കിംഗിലേക്ക് മാറണം; യോ​നോ​യു​ടെ ര​ണ്ടാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി എ​സ്ബി​ഐ

പ​ര​വൂ​ർ: ഉ​പ​ഭോ​ക്താ​ക്ക​ളെ ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗി​ലേ​ക്ക് മാ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ ബാ​ങ്ക് ആ​യ എ​സ്ബി​ഐ യോ​നോ ര​ണ്ടാം പ​തി​പ്പി​ന് തു​ട​ക്ക​മി​ട്ടു. ബാ​ങ്ക് ശാ​ഖ​ക​ളി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്കൾ ചെ​ല​വ് കു​റ​ഞ്ഞ ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ചാ​ന​ലു​ക​ളി​ലേ​ക്ക് മാ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി​ക്കാ​ണ് യോ​നോ 2.0 സീ​രി​സി​ലൂ​ടെ ബാ​ങ്ക് ല​ക്ഷു​മി​ടു​ന്ന​ത്.

യോ​നോ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ രാ​ജ്യ​ത്ത് ഇ​തി​ന​കം 3500 എ​ക്സി​ക്യൂ​ട്ടീ​വു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ട്.യോ​നോ​യു​ടെ ര​ണ്ടാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൻ 2026 മാ​ർ​ച്ച് ആ​കു​മ്പോ​ൾ എ​ക്സി​ക്യൂ​ട്ടീ​വു​ക​ളു​ടെ എ​ണ്ണം 10,000 ആ​യി ഉ​യ​ർ​ത്താ​നും ബാ​ങ്ക് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യോ​നോ ര​ണ്ടാം പ​തി​പ്പിന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല ഒ​രു അ​നു​ബ​ന്ധ ക​മ്പ​നി​ക്കാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ സാ​ങ്കേ​തി​ക ന​ട​ത്തി​പ്പു​ക​ൾ​ക്കാ​യി പു​തി​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.യോ​നോ 2.0 പു​തി​യ പ​തി​പ്പ് ഉ​പ​യോ​ഗി​ച്ച് ഗൂ​ഗി​ൾ പേ , ​ഫോ​ൺ പേ ​പോ​ലു​ള്ള പേ​യ്മെ​ൻ്റ് ഭീ​മ​ന്മാ​രെ ഏ​റ്റെ​ടു​ക്കാ​നും ബാ​ങ്ക് ല​ക്ഷ്യ​മി​ടു​ന്നു.മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ടാ​ബ് ലെ​റ്റു​ക​ൾ, ഡെ​സ്ക്ടോ​പ്പു​ക​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ പ​തി​പ്പ് മ​റ്റ് ബാ​ജു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

നി​ല​വി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ 50 കോ​ടി​യി​ല​ധി​ക​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ 9.50 കോ​ടി പേ​ർ നി​ല​വി​ൽ യോ​നോ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യ​തോ​ടെ ഇ​ത് 20 കോ​ടി​യാ​യി ഉ​യ​ർ​ത്താ​റാ​ണ് ബാ​ങ്ക് ല​ക്ഷ്യ​മി​ടു​ന്ന​ത്.ആ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം സാ​ർ​വ​ത്രി​ക​മാ​യാ​ൽ ബാ​ങ്ക് ശാ​ഖ​ക​ളി​ലെ ചെ​ല​വു​ക​ൾ 10 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​പ്പോ​ൾ രാ​ജ്യ​ത്ത് പ്ര​തി​ദി​നം 70,000 പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കു​ന്ന​താ​യാ​ണ് എ​സ്ബി​ഐ​യു​ടെ ക​ണ​ക്ക്. ഇ​തി​ൽ 90 ശ​ത​മാ​നം അ​ക്കൗ​ണ്ട് ഓ​പ്പ​ണിം​ഗു​ക​ളും യോ​നോ ഉ​പ​യോ​ഗി​ച്ച് ചെ​യ്യാ​നും ബാ​ങ്ക് ല​ക്ഷു​മി​ടു​ന്നു.നി​ല​വി​ലു​ള്ള എ​ല്ലാ യോ​നോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ക്ര​മേ​ണെ അ​പ്ഡേ​റ്റു​ക​ൾ ല​ഭി​ക്കും. ഒ​രു നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​വ​രെ​യും സു​ഗ​മ​മാ​യി പു​തി​യ പ​തി​പ്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment